Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരു മാസം പിന്നിട്ട്​...

ഒരു മാസം പിന്നിട്ട്​ റിയാദ്​ സീസൺ; ഇതുവരെ ആഘോഷത്തിൽ പ​ങ്കെടുത്തത്​ മൂന്ന്​ ദശലക്ഷം പേർ

text_fields
bookmark_border
ഒരു മാസം പിന്നിട്ട്​ റിയാദ്​ സീസൺ; ഇതുവരെ ആഘോഷത്തിൽ പ​ങ്കെടുത്തത്​ മൂന്ന്​ ദശലക്ഷം പേർ
cancel
camera_alt

റിയാദ്​ സീസൺ ​ആഘോഷങ്ങളുടെ മുഖ്യ വേദിയായ ‘ബോളിവാർഡ് സിറ്റി’

റിയാദ്​: സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ആ​ഗോള ശ്രദ്ധയാകർഷിച്ച്​ അ​രങ്ങേറുന്ന 'റിയാദ്​ സീസൺ 2021' ആഘോഷം​ ഒരു മാസം പിന്നിട്ടു. 'ഭാവനയിൽ കൂടുതൽ കാണുക' (ഇമേജ്​ മോർ) എന്ന ശീർഷകത്തിൽ ലോക പ്രശസ്തരായ പ്രതിഭകളുടെ സാന്നിധ്യത്തിൽ ഒക്​ടോബർ 20 നാണ്​ റിയാദ് സീസൺ പരിപാടികൾക്ക്​ വർണാഭമായ തുടക്കമിട്ടത്​.

ഒരു മാസത്തിനിടയിൽ മെഗാ ​േ​ഷാകളിലൂടെയും മറ്റ് വിവിധ കലാസാംസ്​കാരിക വിനോദ​ പരിപാടികളിലൂടെയും പ്രദർശനങ്ങളിലൂടെയും ആഗോള ​ശ്രദ്ധപിടിച്ചു പറ്റിയ ആഘോഷമായി ഇതിനകം മാറിക്കഴിഞ്ഞു. ഉത്സവത്തി​െൻറ ചൈതന്യം പ്രതിഫലിപ്പിച്ച രാവുപകലുകളാണ് കടന്നുപോകുന്നത്​. ഒറ്റ മാസത്തിനുള്ളിൽ ആഘോഷങ്ങളിൽ പ​ങ്കെടുക്കാനും ആസ്വദിക്കാനുമെത്തി ചേർന്നത്​ 30 ലക്ഷം പേരാണ്​. ഇത്​ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വലിയ റെക്കോർഡാണ്​. ഡിസംബർ അവസാനം വരെ നീളുന്ന ആഘോഷത്തിൽ റിയാദ്​ നഗരത്തിലെ 14 ഇടങ്ങളിലായി വൈവിധ്യമാർന്ന 7,500 ഒാളം കലാ കായിക വിനോദ പരിപാടികളാണ്​ അരങ്ങേറാൻ നിശ്ചയിച്ചിരിക്കുന്നത്​. അതി​െൻറ മൂന്നിലൊന്നിലേറെ പരിപാടികൾ ആളുകളെ വിസ്​മയത്തിലാഴ്​ത്തി അരങ്ങേറിക്കഴിഞ്ഞു​. ആഗോള പ്രശസ്​തരായ കലാകാരന്മാരെ അണിനിരത്തി കലാ സാംസ്​കാരിക വിനോദ പരിപാടികൾക്കും പ്രദർശനങ്ങൾക്കും ആകാശം പൂത്തിറങ്ങൂന്ന വെടിക്കെട്ടുകൾക്കുമാണ്​ റിയാദ്​ നഗരം സാക്ഷ്യം വഹിച്ചത്​.

അത്ഭുതം ജനിപ്പിക്കുന്ന അത്യപൂർവമായതുൾപ്പടെ അണിനിരന്ന ആഭരണ (ജ്വല്ലറി) പ്രദർശനവും ലോകത്തിലെ ഏറ്റവും വലിയ 'കാർ ഷോ'യും നടന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്നതിൽ വിസ്​മയകരമായ പല പരിപാടികളും ഇനി അര​ങ്ങേറാനിരിക്കുന്നതേയുള്ളൂ. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഏകദേശ ശമനം വന്ന ശേഷം ആദ്യമായാണ് സൗദിയിൽ ഇങ്ങനെയാരു വലിയ ആഘോഷം നടക്കുന്നത്​. ആദ്യമാസത്തിൽ തന്നെ വലിയ നേട്ടങ്ങൾ റിയാദ്​ സീസണുണ്ടാക്കാനായി എന്നാണ്​​ വിലയിരുത്തൽ.


മൂന്ന്​ ദശലക്ഷം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞതിന്​ പുറമെ കൂടുതൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്കെത്താൻ വഴി തുറക്കുകയും പല കലാസാംസ്​കാരിക കായിക വിനോദയിനങ്ങളിലും ഗിന്നസ്​ റെക്കോർഡുകൾ സ്ഥാപിക്കാനും റിയാദ്​ സീസൺ ആഘോഷത്തിന്​ ഇതിനകം കഴിഞ്ഞത്​ വലിയ നേട്ടമായാണ്​ സംഘാടകരായ ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി വിലയിരുത്തുന്നത്​​.

റിയാദ്​ നഗരത്തിന്​ വടക്ക് ഭാഗത്തുള്ള​ ഹിതീൻ ഡിസ്​ട്രിക്​റ്റിലൊരുക്കിയ 'ബോളിവാർഡ് എൻറർടൈൻമെൻറ്​​ സിറ്റി'യാണ്​ സീസൺ ആഘോഷത്തി​െൻറ ഏറ്റവും വലിയ വേദി. അത്ഭുതപ്പെടുത്തുന്ന ഒരു നഗരമായാണ്​ ഈ വേദി നിർമിക്കപ്പെട്ടിരിക്കുന്നത്​. വർണവിസ്​മയ കാഴ്​ചകളും പുതുമയാർന്ന വിനോദങ്ങളുമൊരുക്കിയിരിക്കുന്ന ബോളിവാർഡ്​ സിറ്റിയിലേക്ക് ആദ്യ ദിനം മുതൽ​ കാണികളുടെ നിലയ്​ക്കാത്ത പ്രവാഹമാണ്​. അതിപ്പോഴും തുടരുകയാണ്​.

വ്യത്യസ്​ത അനുഭവങ്ങൾ പകർന്നുതരുന്ന ഒമ്പത്​ മേഖലകളാണ്​ ബൊളിവാർഡ് സിറ്റിക്കുള്ളിലുള്ളത്. ഭക്ഷണ പാനീയ സ്​റ്റാളുകൾ, വിവിധതരം ഗെയിമുകൾ, ജലധാര, സ്‌പോർട്‌സ് എന്നിവക്കുള്ള പ്രത്യേക ഏരിയയും റെസ്​റ്റാറൻറുകൾ, കഫേകൾ, ലോകോത്തര-തദ്ദേശിയ ഷോപ്പിങ്​ സൂപർ സ്​റ്റോറുകൾ, കലാ വൈജ്ഞാനിക വിനോദ പരിപാടികൾക്കുള്ള വേദി, സിനിമാ തീയറ്ററുകൾ എന്നിവയുമാണ്​ ഈ സവിശേഷ മേഖലകൾ. ഉത്സവത്തി​െൻറ ആദ്യമാസത്തിൽ തന്നെ കാഴ്​ചക്കാരായി മൂന്ന്​ ദശലക്ഷത്തോളം ആളുകൾ എത്തിയത്​ വിസ്​മയിപ്പിക്കുകയും സന്തോഷം നൽകുകയും ചെയ്​തതായി ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ്​ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ്​ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ ഇതുവരെ നടന്ന മുഴുവൻ പരിപാടികളുടെയും സംക്ഷിപ്​ത രൂപങ്ങൾ കോർത്തിണക്കി തയാറാക്കിയ ഒരു വീഡിയോ ഫിലിം അദ്ദേഹം റിലീസ്​ ചെയ്​തു. ഇതുവരെ അരങ്ങേറിയ കലാ കായിക പ്രകടനങ്ങൾ, വെടിക്കെട്ട്​, കുടുംബങ്ങൾക്കും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവ വീഡിയോയിലുണ്ട്​.

'തെന്നി കളിക്കാൻ' വൻ തിരക്ക്​

റിയാദ്​: ലോകത്തെ ഏറ്റവും ഭീമാകരമായ സ്ലൈഡ്​ ട്രാക്കുകളിൽ തെന്നി കളിക്കാൻ മുതിർന്നവരുടെയും കുട്ടികളുടെയും വൻ തിരക്കാണ്​ ബോളിവാർഡ്​ സിറ്റിയിലെ ഇതിനുള്ള ഭാഗത്ത്​ അനുഭവപ്പെടുന്നത്​. 'അവലാഞ്ച്​' എന്ന പേരിലുള്ള ഭീമാകാരമായ സ്ലൈഡുകളിലെ 'തെന്നിക്കളി'​ (ജയൻറ് ​സ്ലൈഡ് ഇവൻറ്​) നടത്താനും കാണാനും ദി​േനനെ നിരവധിയാളുകളാണ്​ എത്തുന്നത്​. പ്രതിദിനം 1,500 ലധികം സന്ദർശകർ​ എത്തുന്നുണ്ടെന്നാണ്​ കണക്ക്​.

ഭീമാകാരമായ സ്ലൈഡ് ഗെയിം ബോളിവാർഡിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിലൊന്നാണ്. രണ്ട്​ ഗിന്നസ് റെക്കോർഡ്​ ഇതിനകം നേടി​. ലോകത്തിലെ ഏറ്റവും നീളമുള്ളത്​, ഏറ്റവും കൂടുതൽ ട്രാക്കുകളുള്ളത്​ എന്നീ രണ്ട്​ ​ഗിന്നസ്​ ​റെക്കോർഡുകളാണിട്ടത്​. സ്ലൈഡി​െൻറ ഏറ്റവും ഉയർന്ന പോയിൻറിലെ ഉയരം 22.136 മീറ്ററാണ്​. നീളം 117 മീറ്ററും വീതി 56.5 മീറ്ററും ട്രാക്കുകളുടെ എണ്ണം 24 ഉം ആണ്. ട്രാക്കുകൾ രൂപകൽപ്പന അനുസരിച്ച് വ്യത്യാസപ്പെടുന്നു.

നേരായ പാതകളും വളവുകളും കയറ്റവും ഇറക്കവുള്ള ട്രാക്കുകളുണ്ട്​. ഉദ്​ഘാടനത്തിനു ശേഷം 26,000 ത്തിലധികം സന്ദർശകർക്ക് ആതിഥേയത്വം വഹിച്ചതിനാൽ ഭീമൻ സ്ലൈഡ് വിജയിച്ചതായി ഇവൻറ്​ ഡയറക്ടർ അബ്​ദുല്ല അൽഗൗത്ത് പറഞ്ഞു. 'അവലാഞ്ച്' ആതിഥേയത്വം വഹിക്കുന്ന നിരവധി പ്രത്യേക ഇവൻറുകളിൽ ഒന്നാണിത്​. കുടുംബങ്ങൾക്കും കുട്ടികൾക്കും വ്യക്തികൾക്കും ഇത്​ ഉപയോഗിക്കാൻ അവസരമുണ്ട്​. സ്ലൈഡിന് തൊട്ടുപിന്നിലാണ്​ 'സ്നോ ഡോം' സ്ഥിതി ചെയ്യുന്നത്​. എട്ട്​, 16 വയസിനിടയിലുള്ള കുട്ടികൾക്കായി 12 വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെടുന്നു. ഒരു മണിക്കൂറിനുള്ളിൽ 200 ആളുകളെ സ്വീകരിക്കുന്നു. താഴികക്കുടത്തി​െൻറ വിസ്തീർണം ഏകദേശം 2,300 ചതുരശ്ര മീറ്ററാണ്.

​ൈസ്ലഡ്​ ട്രാക്കുകളുടെ വിവിധ കാഴ്​ചകൾ

'സമാധാനത്തി​െൻറ വൃക്ഷ' വേദിയിലും പരിപാടികൾക്ക്​ തുടക്കം

റിയാദ്​: സീസൺ ആഘോഷത്തിലെ 14 വിനോദ വേദിക​ളിലെന്നായ 'സമാധാനത്തി​െൻറ വൃക്ഷം' (അൽസലാം മരം - പീസ്​ ട്രീ പാർക്ക്​) മേഖലയിൽ പരിപാടിക്ക്​ തുടക്കം. ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി സി.ഇ.ഒ ഫൈസൽ ബാഫറത്തി​െൻറ സാന്നിധ്യത്തിലാണ്​ പരിപാടികൾ ആരംഭിച്ചത്​. കച്ചേരികളും മറ്റ്​ ഷോകളും അവതരിപ്പിക്കുന്ന തിയേറ്റർ, വഴിയാത്രക്കാരെ വിസ്മയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുള്ള വിശാലമായ റോസ് ഗാർഡൻ, വ്യത്യസ്തവും ആകർഷകവുമായ മറ്റ്​ പരിപാടികൾ എന്നിവ പീസ്​ ട്രീ ഏരിയയിലുണ്ട്​​. ഈ വേദിയുടെ പ്രതീകമായാണ്​ സമാധാനത്തി​െൻറ വൃക്ഷത്തെ അവതരിപ്പിക്കുന്നത്​. 12 മീറ്ററിൽ കൂടുതൽ ഉയരമുള്ള മിന്നുന്ന അലങ്കാര ദീപങ്ങളുള്ള കൃത്രിമ വൃക്ഷമാണിത്.

ഈ അലങ്കാര വിളക്കുകൾ സ്ഥലത്ത്​ വർണശബളമായ കാഴ്​ചയൊരുക്കുന്നു. മരത്തിൽ നിന്ന്​ എല്ലായിപ്പോഴും പൊഴിയുന്ന മധുര സംഗീതം മേഖലയിലെ അന്തരീക്ഷത്തിൽ സവിശേഷമായ മൂഡ്​ സൃഷ്​ടിക്കുന്നു. എൽ.ഇ.ഡി വിളക്കുകളുടെ വിസ്​മയിപ്പിക്കുന്ന പ്രഭാപൂരം എല്ലാ പ്രായത്തിലുമുള്ള കാഴ്​ചക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്​ ഒരുക്കിയിരിക്കുന്നത്​. റിയാദ്​ നഗരത്തി​െൻറ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പീസ് ട്രീ പാർക്കിൽ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്​ വേദി സംവിധാനിച്ചിരിക്കുന്നത്​. ആഡംബര ഭക്ഷണശാലകൾക്കും വിവിധ ഷോപ്പിങ്​ ഏരിയകൾക്കും അടുത്തുള്ള തുറസ്സായ സ്ഥലമാണിത്​. ഇവിടെ റോസാ പുഷ്​പങ്ങളുടെ ഒരു ഉദ്യാനം 2,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കിയിട്ടുണ്ട്​. ഷോപ്പിങ്ങിനുള്ള കടകളും ചെറുകിട ബിസിനസ്സുകളുടെ ഉടമകൾക്കുള്ള ഷോപ്പുകളും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന കാർഷിക വിപണിയും ഉണ്ട്.

പീസ്​ ട്രീ പാർക്ക്

'പീസ് ട്രീ'യുടെ പ്രവർത്തനങ്ങളിൽ തത്സമയ പാചകത്തിനായി ഒരു പ്രദേശവും ഒരുക്കിയിട്ടുണ്ട്​. ബലൂണുകൾ, കുമിളകൾ, പെയിൻറിങ്​ പോലുള്ള കുട്ടികളുടെ ഷോകൾ അവതരിപ്പിക്കുന്നതിന്​ ചെറിയ തിയേറ്റർ ഉൾപ്പെടുന്നതാണ്​ സ്ഥലത്തെ കുട്ടികളുടെ ഏരിയ. സൗജന്യ ഡ്രോയിങ്​, സൈക്കിളിങ്​, സ്കേറ്റിങ്​ ഏരിയ, മറ്റ്​ ഔട്ട്ഡോർ വിനോദ പരിപാടികളും ഏരിയയിലുണ്ട്​. 2021ലെ റിയാദ് സീസണിലെ സൗജന്യ മേഖലകളിൽ ഒന്നാണ് പീസ് ട്രീ ഏരിയ. പ്രവൃത്തിദിവസങ്ങളിൽ ദിവസവും വൈകീട്ട്​ നാല്​ മുതൽ പുലർച്ചെ 1.30 വരെയും വാരാന്ത്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ട്​ മുതൽ പുലർച്ചെ രണ്ട്​ വരെയും സന്ദർശകർക്കായി പീസ്​ ട്രീ പാർക്കി​െൻറ കവാടങ്ങൾ തുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh Season 2021Riyadh season
News Summary - Riyadh season fest
Next Story