Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് സീ​സ​ൺ:...

റി​യാ​ദ് സീ​സ​ൺ: ബോളിവാർഡ് സിറ്റിയിൽ പുതിയ വിസ്മയവുമായി ഡിസ്‌നി കാസിൽ

text_fields
bookmark_border
റി​യാ​ദ് സീ​സ​ൺ: ബോളിവാർഡ് സിറ്റിയിൽ പുതിയ വിസ്മയവുമായി ഡിസ്‌നി കാസിൽ
cancel
camera_alt

 റി​യാ​ദ് ബോ​ളി​വാ​ർ​ഡ് ഡി​സ്‌​നി കാ​സി​ലിൽ നടന്ന പുതു ​വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​


റിയാദ്: പു​തു​വ​ർ​ഷ​ത്തി​ന്​ വ​ൻ വ​ര​വേ​ൽ​പ്​ ന​ൽ​കി റി​യാ​ദ് സീ​സ​ൺ. പ്ര​ധാ​ന വേ​ദി​യാ​യ ‘ബോ​ളി​വാ​ർ​ഡ് സി​റ്റി’​യി​ൽ അ​ത്ഭു​ത​ങ്ങ​ളു​ടെ ചെ​പ്പു​മാ​യി ‘ഡി​സ്‌​നി കാ​സി​ൽ’ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ തു​റ​ന്നു കൊ​ടു​ത്തു.

മ​നോ​ഹ​ര ക​മാ​ന​വും മി​നാ​ര​ങ്ങ​ൾ നി​റ​ഞ്ഞ ഡി​സ്‌​നി​യു​ടെ പ്ര​തീ​കാ​ത്‌​മ​ക കോ​ട്ട​യും ഗം​ഭീ​ര കാ​ഴ്ചാ​നു​ഭ​വ​മാ​ണ്. പാ​ശ്ചാ​ത്യ സം​ഗീ​ത​ത്തി​​ന്റെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും മാ​ന്ത്രി​ക​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും വ്യ​ത്യ​സ്ത​ഭാ​വ​ങ്ങ​ൾ കാ​ണി​ക​ളി​ൽ അ​മ്പ​ര​പ്പും ആ​ഹ്ലാ​ദ​വും നി​റ​ക്കും. സ്​​റ്റേ​ജി​ലും കോ​ട്ട​ക്ക് മു​ക​ളി​ലും ച​ടു​ല​താ​ള​ങ്ങ​ളി​ൽ ചു​വ​ടു​വെ​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​നി​ൽ ആ​ന​ന്ദ​ത്തി​​ന്റെ നൂ​പു​ര​ധ്വ​നി​ക​ളു​യ​രും. ലേ​സ​ർ ര​ശ്​​മി​ക​ളു​ടെ മാ​സ്മ​രി​ക പ്ര​ഭാ​വ​ല​യ​ത്തി​ൽ സ്ക്രീ​നി​ൽ തെ​ളി​യു​ന്ന ഡി​സ്‌​നി​യു​ടെ അ​നി​മേ​റ്റ​ഡ് ചി​ത്ര​ങ്ങ​ളോ​ട് സം​വ​ദി​ച്ചെ​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​ർ പോ​പ്പ് സം​ഗീ​ത​ത്തി​ന്റെ അ​പാ​ര​ത​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ ന​യി​ക്കു​ന്നു.

അ​ര​മ​ണി​ക്കൂ​റി​ല​ധി​ക​മു​ള്ള ഈ ​ഷോ​യോ​ടൊ​പ്പം വി​ണ്ണി​ലേ​ക്കു​യ​രു​ന്ന ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ആ​കാ​ശ നീ​ലി​മ​യി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളും സ​ന്ദ​ർ​ശ​ക​രി​ൽ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ക്കും.

‘ഡി​സ്‌​നി’ നൂ​റു വ​ർ​ഷം ആ​ഘോ​ഷി​ക്കു​മ്പോ​ൾ അ​തി​​ന്റെ മാ​ന്ത്രി​ക​ത, ഇ​താ​ദ്യ​മാ​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തു​ന്ന​ത്. മി​ഡി​ലീ​സ്​​റ്റി​ൽ ഇ​ത്​ ആ​ദ്യാ​നു​ഭ​വ​മാ​ണ്. സ്വ​ദേ​ശി​ക​ൾ​ക്ക്​ പു​റ​മെ ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ തു​ട​ങ്ങി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ഷോ ​കാ​ണാ​നാ​നെ​ത്തു​ന്നു​ണ്ട്. പു​തു​വ​ത്സ​ര​ദി​ന​ങ്ങ​ളി​ൽ പു​തു അ​നു​ഭ​വ​ങ്ങ​ൾ തേ​ടി സ​ഞ്ചാ​രി​ക​ൾ ബോ​ളി​വാ​ർ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. കാ​സി​ലി​ന് ചു​റ്റും വ്യ​ത്യ​സ്ത ഗെ​യി​മു​ക​ളും കോ​ഫി ഹൗ​സു​ക​ളും വി​നോ​ദ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ങ്ങി​നി​റ​ഞ്ഞ സ​ന്ദ​ർ​ശ​ക കൂ​ട്ട​ത്തോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന അ​റേ​ബ്യ​ൻ ഊ​ദി​​ന്റെ​യും ഖ​ഹ്​​വ​യു​ടെ​യും ഗ​ന്ധ​വും അ​നു​ഭൂ​തി​യു​ടെ വേ​റി​ട്ടൊ​രു ലോ​ക​ത്തേ​ക്ക് പ്രേ​ക്ഷ​ക​രെ ന​യി​ക്കും. വാ​ൾ​ട്ട് ഡി​സ്‌​നി ക​മ്പ​നി ഒ​രു​ക്കി​യ ഈ ​വി​നോ​ദ​ക്കോ​ട്ട​യി​ൽ യു.​എ​സി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ​നി​ന്നു​മു​ള്ള ലോ​കോ​ത്ത​ര ക​ലാ​കാ​ര​ന്മാ​രാ​ണ് പാ​ട്ടും നൃ​ത്ത​വു​മാ​യി കാ​ണി​ക​ളെ ര​സി​പ്പി​ക്കു​ന്ന​ത്. ‘ബോ​ളി​വാ​ർ​ഡ് വേ​ൾ​ഡി’​ന് അ​ടു​ത്താ​യി, ന​ഗ​ര​ത്തി​​ന്റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ‘ബോ​ളി​വാ​ർ​ഡ് സി​റ്റി’​യി​ലാ​ണ് ഡി​സ്‌​നി കാ​സി​ൽ.

എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​വും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ പു​ല​ർ​ച്ചെ 1.30 വ​രെ​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാം. ടി​ക്ക​റ്റു​ക​ൾ webook.com-ൽ ​ല​ഭ്യ​മാ​ണ്. മൂ​ന്ന് ടി​ക്ക​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. സാ​ധാ​ര​ണ ടി​ക്ക​റ്റു​ക​ൾ 125 റി​യാ​ൽ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. ഗോ​ൾ​ഡ് ടി​ക്ക​റ്റ് 350 റി​യാ​ൽ മു​ത​ലാ​ണ്.


റി​യാ​ദ് ബോ​ളി​വാ​ർ​ഡ് ഡി​സ്‌​നി കാ​സി​ൽ പ്ര​വേ​ശ​ന ക​വാ​ടം​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riadhdisney castle
News Summary - Riyadh Season: Disney Castle with a new surprise in Boulevard City
Next Story