'റിയാദ് പൾസി'ൽ ആഘോഷം തുടങ്ങി
text_fields‘റിയാദ് പൾസ്’ ഏരിയയിലെ കാഴ്ച
റിയാദ്: Riyadh seasonറിയാദ് സീസണിലെ 14 വിനോദ മേഖലകളിലൊന്നായ 'റിയാദ് പൾസ്' ഏരിയയിൽ ആഘോഷ പരിപാടി ആരംഭിച്ചു.
കുടുംബങ്ങളെ ആകർഷിക്കുന്ന വിവിധ പ്രദർശനങ്ങളും പരിപാടികളുമാണ് ഒരുക്കിയത്. പ്രവേശനം സൗജന്യം. മുൻകൂട്ടി ടിക്കറ്റ് ബുക്കിങ് ആവശ്യമില്ല. തവക്കൽന ആപ്ലിക്കേഷനിൽ കോവിഡ് വാക്സിനെടുത്തതായി കാണിക്കണം. സൗദിയുടെ ചരിത്രപരവും സാംസ്കാരികവുമായ വശങ്ങളെ ഇൗ പ്രദേശം ഉയർത്തിക്കാട്ടുന്നു. സൗദി അറേബ്യ സ്ഥാപിതമായതു മുതലുള്ള സാംസ്കാരികവും ചരിത്രപരവുമായ കഥകൾ പറയുന്ന ദൃശ്യപ്രദർശനങ്ങളുണ്ട്. കൂടാതെ സാംസ്കാരിക പാരമ്പര്യങ്ങളും പൈതൃകവും ഉൾക്കൊള്ളുന്ന നാടോടി നൃത്തങ്ങളും വിനോദ സംഗീത പരിപാടികളും ഉൾപ്പെടുന്നു.
റിയാദ് പൾസ് പ്രദേശം റിയാദിെൻറ മധ്യഭാഗത്തായി മസ്മക് കൊട്ടാരേത്താട് ചേർന്നാണുള്ളത്. 2022 ജനുവരി പകുതിവരെ പരിപാടി തുടരും.
കുടുംബങ്ങളെയും വ്യക്തികളെയും കുട്ടികളെയും മുതിർന്നവരെയും ലക്ഷ്യമിട്ടാണ് പ്രദേശത്ത് ആകർഷണീയമായ പ്രദർശനം ഒരുക്കുന്നത്.
ത്രീഡി ഡിസ്പ്ലേകളും പ്രത്യേക ലൈറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.

