റിയാദ് മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ഡിബേറ്റ് മത്സരത്തിൽ മികവ് നേടി
text_fieldsറിയാദ്: റിയാദിലെ ഇന്റർനാഷനൽ ഡൽഹി പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെൻട്രൽ സോൺ ഡിബേറ്റ് മത്സരത്തിൽ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അണ്ടർ-17 ജൂനിയർ വിഭാഗത്തിൽ 'സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരമ്പരാഗത മോഡലുകളേക്കാൾ കൂടുതൽ സ്വാധീനമുണ്ട്' എന്ന വിഷയത്തിലും അണ്ടർ-19 സീനിയർ വിഭാഗത്തിൽ 'പ്രപഞ്ച പര്യവേക്ഷണത്തിന് മുമ്പ് ആഗോള വികസനത്തിന് മുൻഗണന നൽകണം' എന്ന വിഷയത്തിലുമാണ് മത്സരം നടന്നത്. മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, മലാസ് പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ മുസ്തഫ അലിമിർ, ഇഷ മെഹന്ന എന്നിവരും സീനിയർ വിഭാഗത്തിൽ മുഹമ്മദ് അമൻ റഹ്മത്തുല്ല ഖാദ്രി, സഫീറ അംബ്രിൻ എന്നിവരും മത്സരത്തിൽ മാറ്റുരച്ചു. നാല് വിദ്യാർഥികളും മികച്ച വാദപ്രതിവാദ മികവാണ് പ്രകടിപ്പിച്ചത്.
മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് അമൻ റഹ്മത്തുല്ല ഖാദ്രി പ്രമേയത്തെ എതിർത്ത് വാദിച്ച് രണ്ടാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ ഇഷ മെഹന്ന പ്രമേയത്തെ അനുകൂലിച്ച് വാദിച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിദ്യാർഥികളേയും അവരുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാ അധ്യാപകരെയും കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൗയിന അഭിനന്ദിച്ചു. ഹെഡ്സ് ആയ സുബി ഷാഹിർ, നിക്കത്ത് അഞ്ജുo,അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ് എന്നിവരും സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യർഥികളുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

