റിയാദിലെ താമസകേന്ദ്രത്തിൽ അഗ്നിബാധ; ഏഴുമരണം
text_fieldsറിയാദ്: താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഏഴുപേർ മരിച്ചു. റിയാദിലെ ജറാദിയ ഡ ിസ്ട്രിക്റ്റിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചയാണ് ഫ്ലാറ്റിൽ അഗ്നിബാധയുണ്ടാ യതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുലർച്ച, സ്വദേശിയാണ് ശക്തമായ പുകപടലം ഒരു വീട്ടിൽനിന്ന് ഉയരുന്നതായി വിവരം അറിയിച്ചത്.
ഉടൻ സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ് സംഘം സ്ഥലത്തെത്തി. രണ്ടുനില കെട്ടിടത്തിലെ താഴേ നിലയിലെ ഫ്ലാറ്റിലാണ് അഗ്നിബാധയെന്ന് വ്യക്തമായി. ഫ്ലാറ്റിനു മുൻഭാഗത്തുണ്ടായിരുന്ന ഫർണിച്ചർ തീ ആളിപ്പടരാനും കനത്ത പുകപടലത്തിനും കാരണമായി. ഫ്ലാറ്റിലുണ്ടായിരുന്ന ഒമ്പതുപേരെ പുറത്തെത്തിച്ചു. ഇവർ പുകപടലം ശ്വാസിച്ച് അത്യാസന്ന നിലയിലായിരുന്നു.
പരിശോധനയിൽ ഏഴുപേർ മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾക്ക് സ്ഥലം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
