Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് സലഫി മദ്റസ...

റിയാദ് സലഫി മദ്റസ പൊതുപരീക്ഷ വിജയികളെ ആദരിച്ചു

text_fields
bookmark_border
റിയാദ് സലഫി മദ്റസ പൊതുപരീക്ഷ വിജയികളെ ആദരിച്ചു
cancel
camera_alt

കെ.​എ​ൻ.​എം മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ൾക്ക് സമ്മാനം നൽകുന്നു

റി​യാ​ദ്: ബ​ത്ഹ​യി​ലെ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ​യും അ​ക്കാ​ദ​മി​ക് പ​രീ​ക്ഷ വി​ജ​യി​ക​ളെ​യും ആ​ദ​രി​ച്ചു. അ​ഞ്ച്, ഏ​ഴ്​ പൊ​തു​പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ളാ​യ ഷി​മ സാ​ജി​ദ്, മ​ൻ​ഹ സ​മീ​ർ, ഹി​ബ ജ​ന, മ​ദ്റ​സ അ​ക്കാ​ദ​മി​ക് വി​ജ​യി​ക​ളാ​യ അ​ഷ​ൽ മ​ഷൂ​ദ്‌, അ​യ്റ മ​ർ​യം, ആ​മി​ർ മു​ഹ​മ്മ​ദ്, അ​യാ​ൻ, ഇ​ശാ​ൻ സ​മീ​ർ, ജി​നാ​ൻ ഉ​നൈ​സ്, ആ​യി​ശ റീം, ​ഇ​ൽ​ഹാം, അ​ലി മു​ബാ​റ​ക്, മ​ൻ​ഹ സ​മീ​ർ, ഷി​മ സാ​ജി​ദ്, ഫാ​ത്തി​മ ഷെ​സ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.

റി​യാ​ദി​ലെ എ​ക്സി​റ്റ് 18ലു​ള്ള അ​ൽ​മ​നാ​ഖ് ഓ​പ​ൺ ഗ്രൗ​ണ്ട്​ ഇ​സ്തി​റാ​ഹ​യി​ൽ രാ​വി​ലെ 10ന്​ ​കു​ട്ടി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ച്ചു. കെ.​ജി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​മ​ത്സ​ര​ങ്ങ​ൾ, കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​കം വേ​ദി​ക​ളി​ൽ വൈ​വി​ധ്യ​മാ​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. രാ​ത്രി എ​ട്ടി​ന്​ ന​ട​ന്ന വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ഖ​യ്യും ബു​സ്താ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​എ​സ്.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ല​ഫി മ​ദ്റ​സ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അം​ജ​ദ് അ​ൻ​വാ​രി സ്വാ​ഗ​ത​വും പി.​ടി.​എ സെ​ക്ര​ട്ട​റി ഫൈ​സ​ൽ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി, മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ, അ​ബ്​​ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, മു​ജീ​ബ് അ​ലി തൊ​ടു​ക​പ്പു​ലം, അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ, ഷ​റ​ഫു​ദ്ദീ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി കേ​ര​ള ന​ദ്‍വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ മ​ദ്റ​സ ബോ​ർ​ഡി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ ബ​ത്ഹ ദ​അ​വ ആ​ൻ​ഡ്​ അ​വ​യ​ർ​ന​സ് സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​റാ​ണ് മ​ദ്റ​സ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. മ​ദ്റ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് +966556113971, +966562508011 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. സീ​നി​യ​ർ, ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബ്ര​സീ​ൽ ഫാ​ൻ​സ് സ​ല​ഫി മ​ദ്റ​സ​യും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ർ​ജ​ൻ​റീ​ന ഫാ​ൻ​സ് സ​ല​ഫി മ​ദ്റ​സ​യും ജേ​താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsSalafi Madrasa
News Summary - Riyadh Salafi Madrasa felicitates public exam winners
Next Story