റിയാദ് റോഡ് വികസനം: കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കലിന് തുടക്കം
text_fieldsറിയാദ് നഗരം
റിയാദ്: തലസ്ഥാനനഗരത്തിലെ റിങ് റോഡിന്റെയും മറ്റ് പ്രധാന റോഡുകളുടെയും വികസനത്തിനായി കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ വ്യക്തമാക്കി.
അൽ തമാനിയ റോഡ്, സെക്കൻഡ് ഈസ്റ്റേൺ റിങ് റോഡ്, അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസ് റോഡ്, തൂക്ക് പാലത്തിന് സമാന്തരമായുള്ള രണ്ട് പാലങ്ങൾ, ജിദ്ദ റോഡുമായുള്ള ചേരുന്ന വെസ്റ്റേൺ റിങ് റോഡ് ജങ്ഷൻ വികസന പരിധിയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സ്ഥലങ്ങളും കെട്ടിടങ്ങളും പദ്ധതിയിൽ ഉൾപ്പെടും.
ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമകൾ ആവശ്യമായ രേഖകൾ ഓൺലൈനായി സമർപ്പിക്കുകയോ കിങ് സൽമാൻ ഡിസ്ട്രിക്റ്റിലെ റോയൽ കമീഷന്റെ റോഡ്സ് ഇംപ്ലിമെന്റേഷൻ ഓഫീസുമായി ബന്ധപ്പെടുകയോ വേണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
റിയാദ് റിങ് റോഡിന്റെയും പ്രധാന റോഡ് വികസന പരിപാടിയുടെയും ‘സെക്കൻഡ് ഗ്രൂപ്പ്’പദ്ധതികളിൽ 800 കോടി റിയാൽ ചെലവിൽ എട്ട് വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

