കലോത്സവങ്ങളെ വർഗീയവത്കരിക്കരുത് -റിയാദ് പുൽപറ്റ കെ.എം.സി.സി
text_fieldsഷൗക്കത്തലി പുൽപറ്റ (പ്രസി.), അബ്ദുസ്സമദ് പൂക്കോടൻ (ജന. സെക്ര.), ഒ.പി. റഫീഖ് (ട്രഷ.), സാദിക്കലി പൊത്തൻകോടൻ (വർക്കിങ് സെക്ര.), മൊയ്തീൻകുട്ടി പുതിയത്ത് (ചെയർ.)
റിയാദ്: കോഴിക്കോട്ട് നടക്കുന്ന 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉദ്ഘാടന സെഷനിൽ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിലൂടെ മുസ്ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് റിയാദ് പുൽപറ്റ പഞ്ചായത്ത് കെ.എം.സി.സി കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗം മലപ്പുറം മണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രസിഡൻറ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. പുൽപറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷൗക്കത്തലി പുൽപറ്റ അധ്യക്ഷത വഹിച്ചു. ജലീൽ കാരാപറമ്പ് സ്വാഗതവും സെക്രട്ടറി അബ്ദുസ്സമദ് പൂക്കോടൻ റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് നിരീക്ഷകൻ ഷാഫി ചിറ്റത്തുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഉനൈസ കെ.എം.സി.സി ഭാരവാഹി മൂസ രണ്ടത്താണി, യൂനുസ് കൈതക്കോടൻ, യൂനുസ് നാണത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷൗക്കത്തലി പുൽപറ്റ (പ്രസി.), അബ്ദുസ്സമദ് പൂക്കോടൻ (ജന. സെക്ര.), ഒ.പി. റഫീഖ് (ട്രഷ.), മൊയ്തീൻകുട്ടി പുതിയത്ത് (ചെയർ.), സാദിക്കലി പൊത്തൻകോടൻ (വർക്കിങ് സെക്ര.), ലത്തീഫ് വളമംഗലം, സൈഫു തോട്ടയ്ക്കാട്, അഷ്റഫ് പനോളി, സിറാജ് തോട്ടയ്ക്കാട്, ഫൈസൽ പാടവത്ത്, നൗഷാദ് ഷാപ്പിൻകുന്ന് (വൈ. പ്രസി.), ബഷീർ പൂതനാരി, ബാഹിസ് പുൽപറ്റ, പി.സി. കബീർ, ശരീഫ് തോട്ടക്കാട്, ഇല്യാസ് പുൽപറ്റ, യൂസഫ് തോരപ്പ (ജോ. സെക്ര.) എന്നിവരെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

