സത്താർ കായംകുളത്തിന്റെ വീട് റിയാദ് ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു
text_fieldsസത്താർ കായംകുളത്തിെൻറ വീട് മുൻ പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയോടൊപ്പം റിയാദ് ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചപ്പോൾ
റിയാദ്/കായംകുളം: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും റിയാദിലെ പൊതുപ്രവർത്തകനുമായിരുന്ന അടുത്തിടെ നിര്യാതനായ സത്താർ കായംകുളത്തിെൻറ വീട് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. കുടുംബത്തെ അനുശോചനമറിയിച്ചു.
സത്താറിെൻറ വേർപാട് ഒ.ഐ.സി.സിക്കും റിയാദ് പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് കുടുംബവുമായുള്ള സംഭാഷണത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനത്തിന് നേതൃത്വം നൽകി. മുൻ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുല്ലത്തീഫ്, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സുഗതൻ നൂറനാട്, ജനറൽ സെക്രട്ടറി സകീർ ദാനത്ത്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവൂർ, കമറുദ്ദീൻ താമരക്കുളം, അഷറഫ് കായംകുളം, സുരേഷ് ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

