മഞ്ചേരിയിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കാൻ റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ് ഒ.ഐ.സി.സി മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
റിയാദ്: മഞ്ചേരി മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കാൻ പദ്ധതിയൊരുക്കി റിയാദ് ഒ.ഐ.സി.സി മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി. തെരുവു നായ് ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കുന്നത്. വിദ്യാർഥികളും പൊതുജനങ്ങളും തെരുവുനായ് ആക്രമണ ഭീഷണി നേരിടുകയാണ്. മിറർ സ്ഥാപിക്കുന്നതിലൂടെ കവലകളിലും വളവുകളിലുമൊക്കെ ദൂരെനിന്നു തന്നെ തെരുവു നായ്ക്കളുടെ സാന്നിധ്യം മനസ്സിലാക്കാനും സുരക്ഷിത മാർഗം നോക്കി മാറിപ്പോകാനും സാധിക്കും.
ബത്ഹയിലെ സബർമതി ഹാളിൽ ചേർന്ന കൺവെൻഷൻ മലപ്പുറം ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്്ഘാടനം ചെയ്തു. അക്ബർ വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ ജേതാക്കളായ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള റാഫി, റാസിഖ്, ഷാജിൽ, ഫഹദ്, ആഷിഖ് എന്നിവർ ഉൾപ്പെട്ട ടീമിനെ യോഗം അഭിനന്ദിച്ചു. മുജീബ് പാണ്ടിക്കാട് അനുമോദന പ്രസംഗം നടത്തി. മുജീബ് പൂന്താനം സ്വാഗതവും മുത്തു പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

