റിയാദ് ഒ.ഐ.സി.സി അബ്ദുൽ മജീദ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsറിയാദിലെ വിവിധ ഒ.ഐ.സി.സി ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച അബ്ദുൽ മജീദ് അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റായിരിക്കെ നിര്യാതനായ അബ്ദുൽ മജീദിനെ അനുസ്മരിച്ച് വിവിധ ജില്ല കമ്മിറ്റികൾ സംയുക്തമായി യോഗം സംഘടിപ്പിച്ചു.
കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർഥമായി സ്നേഹിക്കുകയും പ്രവാസലോകത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കണ്ണൂർ ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ് എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.
ഷെഫീഖ് പുരക്കുന്നിൽ ആമുഖഭാഷണം നടത്തി. അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, മജീദ് ചിങ്ങോലി, വിൻസൻറ് കെ. ജോർജ്, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, ശരത് സ്വാമിനാഥൻ, ബാലുകുട്ടൻ, ഷാജി മഠത്തിൽ, യഹിയ കൊടുങ്ങല്ലൂർ, ബഷീർ കോട്ടയം, അബ്ദുൽ സലിം അർത്തിയിൽ.
സജീർ പൂന്തുറ, കെ.കെ. തോമസ്, ജോൺസൺ മാർക്കോസ്, മജു സിവിൽസ്റ്റേഷൻ, സൈനുദ്ദീൻ പാലക്കാട്, നാസർ ലൈസ്, അബ്ദുൽ വാഹിദ് കായംകുളം, നാസർ വലപ്പാട്, അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, മൊയ്തീൻ പാലക്കാട്, ഹരീന്ദ്രൻ, സന്തോഷ് കണ്ണൂർ, ഷിബു ഉസ്മാൻ, അൻസാർ അബ്ദുൽ സത്താർ, സൈനുദ്ദീൻ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. എറണാകുളം ജില്ല കമ്മിറ്റി പ്രസിഡൻറ് മാത്യു ജോസഫ് സ്വാഗതവും തൃശൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് തൽഹത് നന്ദിയും പറഞ്ഞു.

