‘ഞങ്ങളുണ്ട് കൂടെ...’ വയനാട് ദുരന്തബാധിതർക്ക് മലപ്പുറം ജില്ല ഒ.ഐ.സി.സിയുടെ കൈത്താങ്ങ്
text_fieldsറിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി വയനാട് ദുരന്തബാധിതർക്കായി കുക്കറുകൾ സമ്മാനിച്ചപ്പോൾ
റിയാദ്: വയനാട് ദുരന്തബാധിതർക്ക് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് അഞ്ച് ലിറ്ററിന്റെ കുക്കറുകൾ നൽകി. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ജില്ല ട്രഷറർ സാദിഖ് വടപുറത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഡി.സി.സി പ്രസിഡന്റെഅഡ്വ.വി.എസ്. ജോയിക്ക് കൈമാറി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഡി.സി.സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഫിറോസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, വേങ്ങര മണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നജീബ് ആക്കോട്, അലി അഹമ്മദ് ആസാദ്, ഷാജി എടക്കര, കെ.എം. അലി ബാവ എന്നിവർ നേതൃത്വം നൽകി.

