Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണ യോഗം നടത്തി

text_fields
bookmark_border
റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണ യോഗം നടത്തി
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​തീ​ശ​ൻ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന് 

റിയാദ്: മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അഷ്കർ കണ്ണൂർ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സുരേഷ് ശങ്കർ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

വിവിധ ജില്ല കമ്മിറ്റികളെ പ്രതിനിധീകരിച്ച് എം.വിൻസെന്റ്, നസീർ ഹനീഫ, ഷബീർ വരിക്കപ്പള്ളി, ബഷീർ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, എം.സി മൊയ്തീൻ, ജംഷി തുവ്വൂർ, ഉമർ ഷരീഫ് അബ്ദുൽ മുനീർ ഇരിക്കൂർ, അഭിലാഷ് മാവിലായി എന്നിവർ സംസാരിച്ചു. ആദർശ രാഷ്ട്രീയത്തിനും ആത്മാർത്ഥമായ പൊതുപ്രവർത്തനത്തിനും ജീവിതം സമർപ്പിച്ച സതീശൻ പാച്ചേനിയുടെ രാഷ്ട്രീയ ജീവിതം മാതൃകാപരമായിരുന്നുവെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, നാസർ മാവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും ഷഫീക്ക് നിടുവാട്ട് നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഷിം കണ്ണാടിപ്പറമ്പ്, അബ്ദുൽ ഖാദർ മോച്ചേരി, സുജിത് തോട്ടട, പ്രതീഷ് തലശ്ശേരി, റജു മതുക്കോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh OICC Kannur District Committee
Next Story