റിയാദ് ഒ.ഐ.സി.സി ഗാന്ധി അനുസ്മരണവും പ്രാർഥനാസദസ്സും
text_fieldsറിയാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി.
രക്ഷാധികാരി കുഞ്ഞി കുമ്പള മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല സെക്രട്ടറി റിയാസ് ആസാദ് ഗാന്ധിദിന സന്ദേശം നൽകി. സത്യവും അഹിംസയും സഹിഷ്ണുതയും ഉയർത്തിപ്പിടിച്ച ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും ഇന്നും ഏറെ പ്രസക്തമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നതിനും ഗാന്ധിയൻ ദർശനം പ്രചോദനമാകണമെന്നും അവർ പറഞ്ഞു. രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, മാള മുഹിയുദ്ദീൻ, അബ്ദുല്ല വല്ലാഞ്ചിറ, സക്കീർ ദാനത്ത്, അശ്റഫ് മേച്ചേരി, നാസർ വലപ്പാട് എന്നിവർ സംസാരിച്ചു. അമീർ പട്ടണത്ത് പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഹരീന്ദ്രൻ കണ്ണൂർ സ്വാഗതവും ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു. സന്തോഷ് കണ്ണൂർ, ഉമർ ഷരീഫ് കോഴിക്കോട്, ഷിഹാബ് കരിമ്പാറ, ബാബു കുട്ടി, നസീർ ഹനീഫ, ജംഷി തുവ്വൂർ, അൻസായി ഷൗക്കത്ത്, സൈനുസീൻ വല്ലപ്പുഴ, മൊയ്തീൻ മണ്ണാർക്കാട്, അലക്സ് കൊട്ടാരക്കര, ബിനോയ് മത്തായി, ജംഷി ചെറുവണ്ണൂർ, സുജിത്ത് കണ്ണൂർ, റഫീഖ് പട്ടാമ്പി, ഷംസീർ പാലക്കാട്, പ്രജീഷ് കണ്ണൂർ, സഹീർ പാലക്കാട്, ജോൺ കക്കയം, ഡേവിഡ് തൃശൂർ, ജോയി ഔസേപ്പ്, സിദ്ധീഖ് പന്നിയങ്കര, അഫ്സൽ പട്ടാമ്പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

