രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsറിയാദ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും മറ്റ് പ്രതിപക്ഷ എം. പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ റിയാദ് ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളാണെന്ന് റിയാദ് ഒ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധവുമായി മുന്നോട്ടുപോയ ജനപ്രതിനിധികളെ കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകൾ ജനാധിപത്യ പരമായ രീതിയിൽ പരിഗണിക്കുന്നതിന് പകരം പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ടെ ന്നും ഒ.ഐ.സി.സി ചൂണ്ടിക്കാട്ടി.
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്കും പരാതികൾക്കും സുതാര്യ മായ മറുപടി നൽകണമെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുന്ന തിനുള്ള നടപടികൾ സ്വീകരി ക്കണമെന്നും റിയാദ് ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും റിയാദ് ഒ.ഐ.സി.സി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ ജനകീയ ഇടപെടൽ ആവശ്യമാണെന്നും ഒ.ഐ.സി.സി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

