റിയാദ് ഒ.ഐ.സി.സി ഇന്ദിര ഗാന്ധിയെ അനുസ്മരിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിയിൽ പ്രസിഡൻറ് കുഞ്ഞി കുമ്പള സംസാരിക്കുന്നു
റിയാദ്: ആവേശഭരിതവും സംഭവബഹുലവുമായ ജീവിതംകൊണ്ട് രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച, ചേർത്തുപിടിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 39ാം ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തന്റെ തീരുമാനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ചേരുന്നതായിരിക്കണമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധി.
16 വർഷക്കാലത്തെ സുദൃഢമായ ഭരണം കൊണ്ടും രാജ്യത്തിന്റെ സമസ്ത മേഖലകളിലും ചെന്നെത്തിയ നേതൃപാടവം കൊണ്ടും കരുത്താർജിച്ച ഇന്ത്യ ഇന്ന് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പാതയിലേക്ക് നയിക്കപ്പെടുമ്പോൾ ഇപ്പോൾ ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കിലെന്ന് ചടങ്ങിൽ സംസാരിച്ചവർ സൂചിപ്പിച്ചു.
ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുല്ല വല്ലാഞ്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്ലോബൽ അംഗം നൗഫൽ പാലക്കാടൻ, അസ്കർ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, ജില്ല പ്രസിഡൻറുമാരായ ശരത് സ്വാമിനാഥ്, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ഫൈസൽ പാലക്കാട്, അബ്ദുൽ മജീദ്, സജീർ പൂന്തുറ, ശുകൂർ ആലുവ, ബഷീർ കോട്ടയം, ഷഫീഖ് പുരക്കുന്നിൽ, സലാം ഇടുക്കി, വിൻസൻറ്, സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സകീർ ദാനത്ത്, റഫീഖ് വെമ്പായം, ജംഷാദ് തുവ്വൂർ, രാജു തൃശൂർ, ഷാജി മഠത്തിൽ, സോണി തൃശൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങലൂർ സ്വാഗതവും സലിം ആർത്തിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

