കോൺഗ്രസിെൻറ 141ാം സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു
text_fieldsകോൺഗ്രസിെൻറ 141-ാം സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചപ്പോൾ
റിയാദ്: കോൺഗ്രസിന്റെ 141ാം സ്ഥാപകദിനാചരണത്തിെൻറ ഭാഗമായി റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പ്രതിജ്ഞാ വാചകം ചൊല്ലിയും ആഘോഷ പരിപാടി സംഘടിപ്പിച്ചു.
ബത്ഹ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്ഥാപകദിന പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നാഷനൽ ജനറൽ സെക്രട്ടറി മാള മുഹിയിദ്ദീൻ ഹാജി കേക്ക് മുറിച്ച് ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും സംരക്ഷിക്കുമെന്ന് പ്രവർത്തകരും നേതാക്കളും പ്രതിജ്ഞയെടുത്തു. ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ദുർബലരുടെയും പീഡിതരുടെയും അവകാശങ്ങൾക്കായി പോരാടുമെന്നും രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്നും പ്രതിജ്ഞയിൽ ഊന്നിപ്പറഞ്ഞു.
സവാദ് അയത്തിൽ, സൈഫുന്നീസ സിദ്ധീഖ്, സജീർ പൂന്തുറ, ജോൺസൺ മാർക്കോസ്, സിദ്ധീഖ് കല്ലുപറമ്പൻ, മാത്യു ജോസഫ്, ഷാജി മടത്തിൽ, നാസർ വലപ്പാട്, രാജു തൃശൂർ, അലി ആസാദ് വേങ്ങര, അൻസാർ വാഴക്കാട്, മുത്തു വയനാട്, അൻസാർ വർക്കല, സ്മിത മുഹിയദ്ധീൻ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതവും സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

