റിയാദ് ഒ.െഎ.സി.സി ശിശുദിനം ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിെൻറ ജന്മവാര്‍ഷികം പ്രമാണിച്ച് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. വെർച്വലായി നടന്ന പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. 'നെഹ്റു പാകിയ മതേതര പാരമ്പര്യം' എന്ന വിഷയത്തില്‍ സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാനും കെ.പി.സി.സി മെംബറുമായ ആര്യാടന് ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ജീവിതം സമര്‍പ്പിച്ച ചാച്ചാജി പഠിപ്പിച്ച മതനിരപേക്ഷ ഇന്ത്യയെ വര്‍ഗീയവത്കരിക്കാനുള്ള ഫാഷിസ്റ്റ് ഛിദ്രശക്തികളുടെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, സജി കായംകുളം, മുഹമ്മദാലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, യഹ്യ കൊടുങ്ങലൂര്‍, റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, ഷാജി സോണ, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, സുഗതന് നൂറനാട്, ബഷീര്‍ കോട്ടയം, ഫൈസല്‍ ബാഹസ്സന്‍, കെ.കെ. തോമസ്, അബ്ദുല്‍ ജലീല്‍, ബാലു കുട്ടന്, മുനീര്‍ കോക്കല്ലൂര്‍, അമീര്‍ പട്ടണത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മെഹ്ഫില്‍ സജി, മെഹ്റിന് സജി, ഇഷാന് ആദം സഈദ്, ഗൗരി വിനോദ്, സിദ്ധാർഥ് രാജു, മെയ്ഡ മെറിന് സക്കറിയ, അല്‍ന ജോഷി, ഗായത്രി ലാല്‍, ഏയ്ഞ്ചല്‍ എല്‍സ അഭിലാഷ് എന്നിവര്‍ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശിനിക്കടവ് സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

