റിയാദ് ഒ.ഐ.സി.സി സൗദി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി സൗദി സ്ഥാപകദിനാഘോഷം പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനത്തിൽ റിയാദ് ഒ.ഐ.സി.സി പ്രവർത്തകർ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു.
ബത്ഹ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ സൗദിയുടെ വികസന ചരിത്രനേട്ടങ്ങൾ വിശദീകരിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യഹിയ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, നാസർ മാവൂർ, വഹീദ് വാഴക്കാട്, മൊയ്തീൻ മണ്ണാർക്കാട്, ജംഷാദ് തുവ്വൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് സ്വാഗതവും റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു. അൻസായി തൃശൂർ, ഫസൽ നെസ്റ്റോ, അൻസാർ വർക്കല, സൈനുദ്ദീൻ കൊടക്കാടൻ, ഷംസീർ പാലക്കാട്, റഷീദ് കൂടത്തായി, അൻസാർ വടശ്ശേരിക്കോണം, സാദിക്ക് വടപ്പുറം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

