‘ഡ്രഗ്സ് വേണ്ട ലൈഫ് മതി’: ലഹരിവിരുദ്ധ കാമ്പയിന് തുടക്കം കുറിച്ച് റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ
റിയാദ്: ലഹരിയെന്ന മഹാവിപത്തിനെതിരെ റിയാദ് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘ഡ്രഗ്സ് വേണ്ട ലൈഫ് മതി’ എന്ന ആശയവുമായി ലഹരി വിരുദ്ധ കാമ്പയിനുകൾക്ക് തുടക്കമായി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഭഗവാൻ സഹായി മീന കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത നൂറുകണക്കിനാളുകളും ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റിയംഗം നൗഫൽ പാലക്കാടൻ ലഹരിവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.മാസങ്ങളോളം നീണ്ട ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണെന്നും ഇതിനായി പൊതുസമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര പറഞ്ഞു.
ഡോ. മുഹമ്മദ് അശ്റഫ്, പുഷ്പരാജ്, ഡോ. കെ.ആർ. ജയചന്ദ്രൻ, സംഗീത അനൂപ്, സുധീർ കുമ്മിൾ, നാസർ കാരക്കുന്ന്, ജോസഫ് അതിരുങ്കൽ, നിബു വർഗീസ്, മൈമൂന ടീച്ചർ, ഡേവിഡ് ലൂക്ക്, ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്കർ കണ്ണൂർ, റഹ്മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ. എൽ.കെ. അജിത്, സലീം അർത്തിയിൽ, മാള മുഹ് യിദ്ദീൻ ഹാജി, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് എന്നിവർ സന്നിഹിതരായി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലങ്കോട്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായംകുളം, അശ്റഫ് മേച്ചേരി, നാദിർഷ റഹ്മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

