വെള്ളാപ്പള്ളിയുടെ വെളിവുകേടുകൾക്ക് മതേതര ജനത മറുപടി നൽകും -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: ഗുരുദേവ ധർമങ്ങൾ എന്താണെന്ന് പോലും അറിയാത്ത വെള്ളാപ്പള്ളിയെന്ന കള്ള് മുതലാളിയുടെ നാവിൽനിന്നും ഇടക്കിടെ പുറത്തുവരുന്ന വിഷലിപ്തമായ പരാമർശങ്ങൾ ബോധപൂർവമാണെന്ന് റിയാദ് ഒ.ഐ.സി.സി. വെള്ളാപ്പള്ളിക്ക് ഇത്തരം പരാമര്‍ശം ഭൂഷണമാണെങ്കിലും കേരളീയ പൊതുസമൂഹത്തിന്റെ മാന്യതക്ക് യോജിക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി മുമ്പും നടത്തിയത് നമ്മൾ കണ്ടതാണ്. ഇതുപോലെയുള്ള വിഷസർപ്പത്തെയാണ് സംസ്ഥാന സർക്കാർ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ നിയമനടപടികൾ എടുക്കാൻ പിണറായി സർക്കാർ അമാന്തം കാണിക്കുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്. എന്നാൽ വെള്ളാപ്പള്ളിയുടെ വെളിവുകേടുകൾക്ക് കേരളത്തിലെ നല്ലവരായ മതേതര ജനത മറുപടി നൽകുമെന്നും റിയാദ് ഒ.ഐ.സി.സി ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

