കോൺഗ്രസ് മാത്രമാണ് ബദൽ -റിയാദ് ഒ.ഐ.സി.സി
text_fieldsഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം
റിയാദ്: ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ് മാത്രമാണ് ബദലെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടിക തുറക്കാൻ വേണ്ടി ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘടിപ്പിച്ച യോഗം വ്യക്തമാക്കി. ജാഥയിൽ ഒരിടത്തും രാഷ്ട്രീയം പറയാതെ സ്നേഹത്തെ കുറിച്ചും രാജ്യത്തിന്റെ ഐക്യത്തെ കുറിച്ചുമാണ് രാഹുൽ സംസാരിച്ചത്.
ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഇതു വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. രാജ്യത്തെ ഫാഷിസ്റ്റ് സർക്കാറിന് ബദലാവാൻ കോൺഗ്രസ് അല്ലാതെ രാജ്യത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും സാധിക്കില്ല എന്നുള്ളത് ജാഥയിലൂടെ മറ്റു പലർക്കും മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചുവെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
ബത്ഹയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, യഹ്യ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, സിദ്ദിഖ് കല്ലൂപ്പറമ്പൻ, ജില്ല ഭാരവാഹികളായ സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അബ്ദുൽ മജീദ് കണ്ണൂർ, സലിം ആർത്തിയിൽ, സകീർ ദാനത്ത്, സോണി തൃശൂർ, അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, റഫീഖ് വെമ്പായം, സഫീർ ബുർഹാൻ, ജയൻ ചെങ്ങന്നൂർ, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ, ഹാഷിം ആലപ്പുഴ, നാസർ വലപ്പാട്, വിൻസെൻറ് തിരുവന്തപുരം, സലിം വാഴക്കാട്, സന്തോഷ് കണ്ണൂർ, സൈനുദ്ദീൻ, മുത്ത് പാണ്ടിക്കാട്, ബനൂജ്, ഉനൈസ് നിലമ്പൂർ, സഞ്ജു തൃശൂർ, അഷറഫ് കായംകുളം, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

