റിയാദ് ഒ.ഐ.സി.സി തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsറിയാദ് ഒ.ഐ.സി.സി തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നൗഫൽ പാലക്കാടൻ മുഖ്യ പ്രഭാഷണം നടത്തുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ മുൻ ഒ.ഐ.സി.സി പ്രവർത്തകർക്ക് അർഹമായ പ്രാധാന്യം കേരളത്തിൽ എല്ലായിടത്തും ലഭിച്ചിട്ടുണ്ടെന്നുള്ളത് കെ.പി.സി.സി പ്രവാസി പോഷക സംഘടനക്ക് നൽകിയ അംഗീകാരമാണെന്ന് ടെലിഫോണിലൂടെ പ്രഭാഷണം നടത്തിയ കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിെൻറ ശബരിമല കൊള്ളക്കെതിരെയും അഴിമതിക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെയും ഭരണകൂട-പൊലീസ് അതിക്രമങ്ങൾക്കെതിരെയും പീഡന കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്ന ഭരണകൂട ഒത്താശകൾക്കെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും വർഗീയതയുമായി സമരസപ്പെടുന്ന സർക്കാറിനെതിരെയുമുള്ള ജനവിധിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോഓഡിനേറ്ററും ഒ.ഐ.സി.സി ഗ്ലോബൽ അംഗവുമായ നൗഫൽ പാലക്കാടൻ മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സലീം കളക്കര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് സ്വാഗതവും ഷഹീർ പാലക്കാട് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കരീം കൊടുവള്ളി, അമീർ പട്ടണം, ജോൺസൺ, ഹകീം പട്ടാമ്പി, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷബീർ വരിക്കപ്പള്ളി, ഷാജി മഠത്തിൽ, ബഷീർ കോട്ടയം, റിജോ ഡൊമിനിക്, നാസർ വലപ്പാട്, ഉമർ ശരീഫ്, മുത്തു വയനാട്, മൊയ്ദീൻ പാലക്കാട്, സന്തോഷ് ബാബു, ഷറഫ് ചിറ്റൻ, രാജൂ തൃശൂർ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, വി.ജെ. നസറുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

