വിമാനദുരന്തത്തിൽ അനുശോചിച്ച് റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: അഹ്മദാബാദിലുണ്ടായ രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റ് ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു.
അധികം കാലപ്പഴക്കം പോലും ഇല്ലാത്ത ബോയിങ്ങിന്റെ ഡ്രീംലൈനർ 787 - 8 അത്യാധുനിക യാത്രാവിമാനമായിട്ട് പോലും ഇത്തരം അപകടം സംഭവിച്ചുവെങ്കിൽ, ഇന്ത്യയിൽനിന്നും ഗൾഫ് സെക്ടറുകളിലേക്ക് സർവിസ് നടത്തുന്ന ഒട്ടുമിക്ക വിമാന കമ്പനികളും വളരെ കാലപ്പഴക്കം ചെന്നതും യഥാവിധി അറ്റകുറ്റ പണികൾ പോലും നടത്താത്തതുമാണ് എന്നത് പ്രവാസികളിൽ പോലും ഭീതിയുളവാക്കുന്നു.
അതുകൊണ്ട് ഇത്തരം കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവിസുകൾ നിർത്തിവെക്കുകയും പകരം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാന കമ്പനികൾക്ക് കർശന നിർദേശങ്ങൾ ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് നൽകണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

