റിയാദ് മ്യൂസിക് ക്ലബ് ഇഫ്താർ മീറ്റ്
text_fieldsറിയാദ് മ്യൂസിക് ക്ലബ് ഇഫ്താർ മീറ്റ്
റിയാദ്: റിയാദ് മ്യൂസിക് ക്ലബ് ഇഫ്താർ മീറ്റ് റിയാദിൽ നാസർ വണ്ടൂരിന്റെ വസതിയിൽ നടന്നു. ഇഫ്താറിനുശേഷം നടന്ന യോഗത്തിൽ പ്രസിഡൻറ് സുബൈർ ആലുവ അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ജോസഫ് ജോർജ് സ്വാഗതവും ട്രഷറർ സജാദ് പള്ളം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് ഷെമീർ, എക്സി.അംഗങ്ങളും മുതിർന്ന അംഗങ്ങളുമായ നിസാർ കൊച്ചി, മുത്തലിബ് കാലിക്കറ്റ്, നാസർ വണ്ടൂർ, മനാഫ് കാലിക്കറ്റ് എന്നിവർ സംസാരിച്ചു. ക്ലബ് പഴയ അംഗം അസ്ന സഫറും കുടുംബവും നാലുവർഷത്തെ ഇടവേളക്കുശേഷം അതിഥികളായെത്തിയത് എല്ലാവർക്കും സന്തോഷം പകർന്നു. നാസർ വണ്ടൂർ, മനാഫ് കാലിക്കറ്റ് എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

