റിയാദ് മെട്രോയുടെ ചരിത്രക്കുതിപ്പ്: 10 മാസത്തിനിടെ 12 കോടിയിലധികം യാത്രക്കാർ
text_fieldsറിയാദ്: റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിയാദ് മെട്രോ. 2024 ഡിസംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ 12 കോടിയിലധികം യാത്രക്കാർ റിയാദ് മെട്രോയിൽ സഞ്ചരിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി വെളിപ്പെടുത്തി.
നഗരത്തിലെ ഗതാഗത സംവിധാനത്തിൽ കൈവരിച്ച സുപ്രധാനമായ വികസനത്തെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ സമഗ്രമായ കാഴ്ചപ്പാടിന് അനുസൃതമായി, സുസ്ഥിരവും സുരക്ഷിതവുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യുന്നതിൽ റിയാദ് മെട്രോ ഒരു നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് വലിയ സംഭാവന നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലകളിലൊന്നായ റിയാദ് മെട്രോ, സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസരിച്ച് തലസ്ഥാന നഗരിയുടെ വളർച്ചയുടെ സുപ്രധാന സൂചനയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

