Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മെട്രോ സീസൺ...

റിയാദ് മെട്രോ സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
റിയാദ് മെട്രോ സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
cancel
Listen to this Article

റിയാദ്​: നിശ്ചിത നിരക്കിൽ ഇളവ്​ ആനുകൂല്യങ്ങളോടെ വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കൻ അനുവദിക്കുന്ന സീസൺ ടിക്കറ്റുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു. വാർഷികാടിസ്ഥാനത്തിൽ എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സീസൺ ടിക്കറ്റ്​, വിദ്യാർഥികൾക്കുള്ള സെമസ്​റ്റർ ടിക്കറ്റ് എന്നിവയുടെ നിരക്കുകളാണ്​ വെളിപ്പെടുത്തിയത്​.

സ്​റ്റാൻഡേർഡ്​ ക്ലാസിലുള്ള സീസൺ ടിക്കറ്റിന്​ 1260 റിയാലും ഫസ്​റ്റ്​ ക്ലാസ് ടിക്കറ്റിന്​ 3150 റിയാലുമാണ്​. 2026 ജനുവരി ഒന്ന്​ മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഈ സീസൺ ടിക്കറ്റുകൾ എടുത്താൽ വർഷം മുഴുവൻ എത്ര തവണയും മെട്രോയിൽ സഞ്ചരിക്കാം. നിലവിലെ നിരക്ക്​ വെച്ച്​ നോക്കു​േമ്പാൾ ഇത്​ വളരെ ലാഭകരമാണ്​. സീസൺ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലും പ്ലാസ്​റ്റിക് കാർഡുകളായും ലഭിക്കുമെന്നും റിയാദ്​ പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടിക്കറ്റുകൾ നഷ്​ടപ്പെട്ടാൽ വീണ്ടെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും രജിസ്​റ്റർ ചെയ്ത അക്കൗണ്ട് വഴിയാണ്​ ടിക്കറ്റുകൾ വാങ്ങേണ്ടത്​.

സ്കൂൾ-യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി പ്രത്യേക സെമസ്​റ്റർ ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ക്ലാസിൽ മാത്രമാണ് ഈ ടിക്കറ്റ് ലഭിക്കുക. 260 റിയാൽ ആണ് ഇതി​െൻറ നിരക്ക്. ആക്ടിവേറ്റ് ചെയ്ത തീയതി മുതൽ നാല് മാസത്തേക്ക് (ഒരു മുഴുവൻ സെമസ്​റ്റർ) ഇതിന് കാലാവധിയുണ്ടാകും. ഇവ ഡിജിറ്റൽ, പ്ലാസ്റ്റിക് രൂപങ്ങളിൽ ലഭ്യമാണ്. യാത്രക്കാർക്ക് കൂടുതൽ എളുപ്പവും ലാഭകരവുമായ യാത്രാ സൗകര്യം നൽകാനാണ് ഈ നീക്കമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newsfirst class ticketSeason TicketRiyadh Metro
News Summary - Riyadh Metro season ticket prices announced
Next Story