Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മെട്രോ ട്രാവൽ...

റിയാദ് മെട്രോ ട്രാവൽ കാർഡിന്​ പേരായി, ‘ദർബ്’ 

text_fields
bookmark_border
റിയാദ് മെട്രോ ട്രാവൽ കാർഡിന്​ പേരായി, ‘ദർബ്’ 
cancel

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തി​​െൻറ മുഖഛായ മാറ്റാ​െനാരുങ്ങുന്ന റി​യാ​ദ് മെ​ട്രോ റെ​യി​ലി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള കാ​ർ​ഡി​ന് പേരായി. പൊതുജനങ്ങളിൽ  നിന്ന്​ നാമനിർദേശങ്ങൾ ക്ഷണിച്ച്​ അന്തിമ റൗണ്ടിൽ കടുത്ത മത്സരത്തിനൊടുവിൽ വോ​െട്ടടുപ്പിലൂടെയാണ്​ ‘ദർബ്​’ എന്ന പേര്​ നിശ്ചയിച്ചത്​.

പൊതുജനങ്ങളിൽ നിന്ന്​  പ്രവഹിച്ച പേരുകളിൽ നിന്ന്​ അന്തിമ റൗണ്ടിലേക്ക്​ നാല് പേരുകളാണ്​ എത്തിയത്​. ന​ജ്‌​ദ്‌, ദ​ർ​ബ്, ബ​ർ​ഖ്, തു​വൈ​ഖ് എന്നീ പേരുകൾ തമ്മിലാണ്​ അന്തിമ ഘട്ടത്തിൽ  മത്സരിച്ചത്​. ഓൺലൈനായി നടന്ന വോ​െട്ടടുപ്പിൽ 1,60,000 പേർ ‘ദർബി’ന്​ അനുകൂലമായി വോട്ട് ചെയ്‌തതായി റിയാദ്​ മെട്രോ അധികൃതർ അറിയിച്ചു. ദർബ്​ എന്നാൽ  അറബി ഭാഷയിൽ ‘വഴി’ എന്നാണ്​ അർഥം.

മറ്റ്​ മൂന്നു പേരുകളിൽ ‘ന​ജ്‌​ദ്’ റിയാദ്​ നഗരത്തി​​െൻറ പഴയ പേരാണ്​. ‘ബർഖ്​’ എന്നാൽ മിന്നൽ എന്നാണ്​ അർഥം. മെട്രോ റെയിലി​ ​െൻറ വേഗതയെ അത്​ സൂചിപ്പിക്കുന്നു. റിയാദ്​ നഗരത്തെ വലയം ചെയ്​തിരിക്കുന്ന മലനിരയുടെ പേരാണ്​ ‘തു​വൈ​ഖ്’. ആ പർവതനിരയുടെയും അതി​​െൻറ താഴ്​വര ഭാഗങ്ങളും  തുവൈഖ്​ പേരിലാണ്​ അറിയപ്പെടുന്നത്​. അന്തിമഘട്ടത്തിൽ എത്തിയ നാലു പേരുകളും റിയാദിനോടും മെ​ട്രോയോടും ഏറ്റവും ഇണക്കമുള്ളവയായിരുന്നു.  അതുകൊണ്ടാണ്​ മത്സരം കടുത്തതും വോ​െട്ടടുപ്പ്​ വേണ്ടി വന്നതും. വെള്ളിയാഴ്​ച രാവിലെ മുതൽ ഞായറാഴ്​ച രാത്രി വരെയാണ് ഓൺലൈൻ വോട്ടിങ് നടന്നത്.

ട്രാവൽ  കാർഡിൽ ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ചതും പ്ലാ​സ്​​റ്റി​ക്കിൽ നിർമിച്ചതുമായിരിക്കും. നി​ർ​ദ്ദി​ഷ്​​ട കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​യി​ലെ ട്രെ​യി​നി​ലും ബ​സി​ലും ഒ​രേ കാ​ർ​ഡ് ത​ന്നെ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​നാ​വും. ഇൗ ​ഇ​ല​ക്ട്രോ​ണി​ക് വാ​ല​റ്റ് ദൈ​നം​ദി​ന​മോ ആ​ഴ്ച, മാ​സം, വാ​ർ​ഷി​കം എ​ന്ന ക​ണ​ക്കി​ലോ റീ​ചാ​ർ​ജ് ചെ​യ്ത്  ഉ​പ​യോ​ഗി​ക്കാം. പേരിടൽ മത്സരം പ്രഖ്യാപിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന പേര്​ നിർദേശിക്കുന്നയാൾക്ക്​ 10,000 റിയാൽ സമ്മാനമായി നൽകുമെന്ന്​ റിയാദ്​ മെട്രോ  റെയിൽ അധികൃതർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiRiyadh
News Summary - riyadh metro card
Next Story