Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലിപ്പെരുന്നാൾ അവധി പ്രമാണിച്ച് റിയാദ് മെട്രോയ്ക്കും ബസിനും പ്രത്യേക സമയക്രമം

text_fields
bookmark_border
മേയ് 26 മുതൽ 30 വരെ മെട്രോ സമയം രാവിലെ 11 മുതൽ അർധരാത്രി 12 വരെ
ബലിപ്പെരുന്നാൾ അവധി പ്രമാണിച്ച് റിയാദ് മെട്രോയ്ക്കും ബസിനും പ്രത്യേക സമയക്രമം
cancel

റിയാദ്: ബലിപ്പെരുന്നാൾ (ഈദുൽ അദ്ഹ) അവധി ദിനങ്ങളിലെ റിയാദ് നഗരത്തിലെ പൊതുഗതാഗത സർവിസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മേയ് 26 മുതൽ മേയ് 30 വരെയുള്ള അഞ്ച് ദിവസങ്ങളിലെ സമയക്രമമാണ് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗികമായി പുറത്തുവിട്ടത്.പെരുന്നാൾ ആഘോഷ വേളകളിൽ തലസ്ഥാന നഗരിയിലെ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും തടസ്സമില്ലാത്തതും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ അറിയിപ്പ് പ്രകാരം റിയാദ് മെട്രോ (ട്രെയിൻ സർവീസ്) രാവിലെ 11 മുതൽ അർധരാത്രി 12 വരെ സർവിസ് നടത്തും. റിയാദ് ബസ് സർവിസുകൾ പുലർച്ച അഞ്ചിന് ആരംഭിച്ച് അർധരാത്രി 12 വരെ ലഭ്യമായിരിക്കും. ഇവയ്ക്ക് പുറമെ, മുൻകൂട്ടി ബുക്ക് ചെയ്ത് ഉപയോഗിക്കാവുന്ന ഓൺ-ഡിമാൻഡ് ബസ് സർവിസുകൾ രാവിലെ 10.30 മുതൽ അർധരാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക.പെരുന്നാൾ സീസണിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും വിശ്വസനീയവുമായ യാത്രാമാർഗങ്ങൾ ഒരുക്കാനുമാണ് അതോറിറ്റി ഈ സമയക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Metro and Buses to have special timetables in observance of Eid al-Adha holiday
Next Story