'സ്മൈല്‍ വിത്ത് റിയാദ' കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍
text_fieldsദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ 'സ്മൈല്‍ വിത്ത് റിയാദ' കാമ്പയിനു തുടക്കമായി. എല്ലാവര്ക്കും ഗുണനിലവാരമുള്ള ചികത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്ററില്‍ കാമ്പയിന്റെ ഭാഗമായി സൗജന്യ ഡെന്റല്‍ കണ്‍സൽട്ടേഷനും ദന്ത വിഭാഗവുമായി ബന്ധപ്പെട്ട നിരവധി ഓഫറുകളുമാണ് ഇപ്പോള്‍ ലഭ്യമാവുന്നത്.
ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെയാണ് കാമ്പയിന് കാലാവധി. 99 റിയാലിന് സ്കൈലിങ് ആൻഡ് പോളിഷിങ്, 799 റിയാലിന് സൂം വൈറ്റിനിങ്ങിനോടൊപ്പം സ്കൈലിങ് ആൻഡ് പോളിഷിങ്, 3499 റിയാലിന് ഓര്ത്തോഡോണ്ടിക് മെറ്റല്‍ ബ്രേസുകള്‍ എന്നിവ ലഭ്യമാണ്. തുക തവണ വ്യവസ്ഥയില്‍ അടക്കാനുള്ള സൗകര്യവുമുണ്ട്. ദന്തസൗന്ദര്യ ചികത്സ സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിധത്തില്‍ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വെള്ളിയാഴ്ചയുൾപ്പെടെ എല്ലാ ദിവസവും റിയാദ മെഡിക്കല്‍ സെന്ററില്‍ മികച്ച ഡെന്റിസ്റ്റുകളുടെ സേവനം ലഭിക്കും.
കാമ്പയിന്റെ ഭാഗമായി നടത്തുന്ന 'ക്ലിക് ആൻഡ് വിന്' സെല്‍ഫി മത്സരത്തിന് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്. പുഞ്ചിരിക്കുന്ന സെല്‍ഫിയെടുത്ത് @reyada_medical_centre, smilewithreyada എന്ന് സമൂഹമാധ്യമങ്ങളില്‍ ടാഗ് ചെയ്യുക. പതിനഞ്ചിലധികം മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ഒപ്റ്റിക്കൽസ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ 12 വരെ തുറന്നു പ്രവര്‍ത്തിക്കുന്നു.

