റിയാദ് മീഡിയ ഫോറം ഓണാഘോഷം
text_fieldsറിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആഘോഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം
മധു ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ‘റിംഫ് ഓണം' എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിങ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷൻസ് വൈസ് ചെയര്‍മാനുമായ പഴകുളം മധു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും കൂടെ കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് ക്രിസ്തുമസ് എത്തിയാലും പ്രവാസലോകത്ത് മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഓണം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഷംനാദ് കരുനഗാപള്ളി ആമുഖ പ്രഭാഷണം നടത്തി. സിറ്റി ഫ്ലവര്‍ എം.ഡി ടി.എം അഹമദ് കോയ, നെസ്റ്റോ- അല്‍ വഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ടി.എസ് മെറ്റല്‍ എം.ഡി മധുസുധനന്, എന്‍.ആര്.കെ വൈസ് ചെയര്മാന് ക്ലീറ്റസ്, ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി.ജെ നസ്രുദ്ധീന്, ഷകീബ് കൊളക്കാടന്‍, ഷിബു ഉസ്മാന് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ മീഡിയ ഫോറം മുന്‍ ഭാരവാഹികളെ ആദരിച്ചു. വി.ജെ നസ്രുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, കെ.എം കനകലാല്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ക്കുള്ള ഉപഹാരം ഡോ. അബ്ദുല്‍ അസീസ്, പുഷ്പരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒ.ഐ.സി.സി പ്രസിഡന്റ് സലിം കളക്കര എന്നിവര്‍ കൈമാറി. സാമുഹ്യ പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാട്, വേണുഗോപാല്‍, മജീദ് ചിങ്ങോലി, നവാസ് റഷീദ്, കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍, ഇബ്രാഹിം സുബ്ഹാന്, സലിം പള്ളിയില്‍, സുധീര്‍ കുമ്മില്‍, എം. സാലി, ഡോ. കെ.ആര് ജയചന്ദ്രന്, റഷീദ് ഖാസ്മി, ശ്രീജിത്ത് കൺട്രി ഹെഡ്, സോന ഗോൾഡ് ആൻഡ് ഡയമണ്ട്, ഷഹനാസ് അബ്ദുല്‍ ജലീല്‍, മൈമൂന അബ്ബാസ്, സബീന എം സാലി, സുഷമ ഷാന്‍, റൈയ്ഷാ മധുസുധനന്, നിഖില സമീര്‍ തുടങ്ങി നിരവധി പേര് സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
ബിന്ദു സാബുവിന്റെ നേത്രുത്വത്തില്‍ നവ്യാ നൃത്ത വിദ്യാലയം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക്ക് ഡാന്‍സ്, സാന്ടുലിന് ലിന്‍സു സന്തോഷ് അവതരിപ്പിച്ച കിറ്റാര് ഫൂഷ്യന്‍ പെര്‍ഫോര്‍മന്‍സ് ഏവരെയും ആകര്‍ഷിച്ചു. ഷിജു കോട്ടുങ്ങള്‍, അല്‍താഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്നും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി. ലിന്‍സു സന്തോഷ് അവതാരിക ആയിരുന്നു. പരിപാടികള്‍ക്ക് ഷമീര്‍ ബാബു, അഫ്താബ് റഹ്മാന്, നാദിര്‍ഷാ റഹ്മാന്, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

