എക്സ്പോ ഒസാക്ക 2025 സൗദി പവലിയൻ സന്ദർശിച്ച് റിയാദ് മേയർ
text_fieldsറിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ഒസാക്കയിൽ നടന്നുവരുന്ന എക്സ്പോ 2025ലെ സൗദി പവലിയൻ സന്ദർശിച്ചപ്പോൾ
റിയാദ്: റിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ജപ്പാനിലെ ഒസാക്കയിൽ നടന്നുവരുന്ന എക്സ്പോ 2025ലെ സൗദി പവലിയൻ സന്ദർശിച്ചു. സൗദിയുടെ ഏകീകരണം മുതൽ വിഷൻ 2030ന് കീഴിലുള്ള അതിന്റെ അഭിലാഷ പരിവർത്തന യാത്ര വരെയുള്ള സൗദിയുടെ സാംസ്കാരിക സ്വത്വവും ചരിത്രപരമായ പൈതൃകവും ഉയർത്തിക്കാട്ടുക എന്നതാണ് പവലിയന്റെ ലക്ഷ്യം. സുസ്ഥിരമായ ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിൽ സൗദിയുടെ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതാണിത്.
95-ാമത് സൗദി ദേശീയദിനം ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 മുതൽ 24 വരെ സാംസ്കാരികവും പ്രത്യേകവുമായ പരിപാടികൾ സംഘടിപ്പിക്കുന്ന പവലിയനും മേയർ സന്ദർശിച്ചു. സൗദിയുടെ നാഗരികതയെയും പുരാതന ചരിത്രത്തെയും ഉയർത്തിക്കാട്ടുന്നതിനും അതിന്റെ പൈതൃകം, സ്വത്വം, അഭിലാഷ ദർശനം എന്നിവ ഉൾക്കൊള്ളുന്നതിനും ഇതിന്റെ ഉള്ളടക്കം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്ദർശനത്തിനിടെ പവലിയനിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളുടെയും പരിപാടികളുടെയും വിശദീകരണം മേയർ ശ്രവിച്ചു. പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യം കൈമാറുന്നതിനും സാംസ്കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ സൗദിയുടെ വളരുന്ന സ്ഥാനം പ്രതിഫലിപ്പിക്കുന്നതിനും എക്സ്പോ ഒസാക്ക ഒരു അന്താരാഷ്ട്ര വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

