Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മാരത്തണിൽ...

റിയാദ് മാരത്തണിൽ നേട്ടം; കബീർ കൊച്ചാലുമ്മൂടിനെ കെ.സി.എ ആദരിച്ചു

text_fields
bookmark_border
റിയാദ് മാരത്തണിൽ നേട്ടം; കബീർ കൊച്ചാലുമ്മൂടിനെ കെ.സി.എ ആദരിച്ചു
cancel
camera_alt

റിയാദ് മാരത്തണിൽ മികച്ച നേട്ടമുണ്ടാക്കിയ കബീർ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ ആദരിച്ചപ്പോൾ

Listen to this Article

റിയാദ്: ലോകശ്രദ്ധയാകർഷിച്ച റിയാദ് മാരത്തണിൽ 42.22 കിലോമീറ്റർ ദൂരം മികച്ച സമയത്തിനുള്ളിൽ ഓടിത്തീർത്ത കരുനാഗപ്പള്ളി സ്വദേശി കബീർ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ (കെ.സി.എ) ആദരിച്ചു. കെ.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലസ്​ ചെറീസ്​ റസ്​റ്റോറൻറിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ശിഹാബ്​ കൊട്ടുകാട്​ ഉപഹാരം കൈമാറി.

നാല് മണിക്കൂർ 14 മിനിറ്റ് കൊണ്ടാണ് കബീർ മാരത്തൺ പൂർത്തിയാക്കി മലയാളിയുടെ കരുത്ത് തെളിയിച്ചത്. സൗദി സെൻട്രൽ ബാങ്ക് ജീവനക്കാരനായ കബീർ കഴിഞ്ഞ 15 വർഷമായി ഓട്ടം ജീവിതചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 21 കിലോമീറ്റർ പിന്നിട്ടപ്പോൾ ലഭിച്ച ആത്മവിശ്വാസമാണ് ഇത്തവണ 42 കിലോമീറ്ററിലേക്ക് തന്നെ നയിച്ചതെന്ന് കബീർ പറഞ്ഞു. ആഴ്ചയിൽ അഞ്ച് ദിവസവും പുലർച്ചെയുള്ള കഠിനമായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിൽ.

2002 മുതൽ പ്രവാസിയായ കബീർ, റിയാദിലും കൊല്ലത്തുമായി നടന്ന വിവിധ മാരത്തണുകളിലും മുമ്പ്​ പങ്കെടുത്തു ശ്രദ്ധ നേടിയിട്ടുണ്ട്. ‘Strava’ ആപ് കണക്കുകൾ പ്രകാരം 2025-ൽ മാത്രം ഇതുവരെ 1516 കിലോമീറ്റർ അദ്ദേഹം ഓടി പൂർത്തിയാക്കിയിട്ടുണ്ട്. കബീറി​ന്റെ ഈ കായിക നേട്ടം പ്രവാസി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് കെ.സി.എ ഭാരവാഹികൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Marathon; Kabir Kochalummood honored by KCA
Next Story