റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി െഎക്യദാർഢ്യ സംഗമം
text_fieldsവഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് റിയാദ് മലപ്പുറം ജില്ല
കെ.എം.സി.സി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്
റിയാദ്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. റിയാദ് ശിഫയിയിലെ വിയ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു.
ഇടതുസർക്കാർ തുടരുന്ന മുസ്ലിം വിരുദ്ധതയുടെ അവസാനത്തെ ഉദാഹരണമാണ് വഖഫ് ബോർഡ് വിഷയത്തിലൂടെ പ്രകടമാവുന്നതെന്നും കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുന്നത് അന്യായമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സർക്കാറിെൻറ തുടർച്ചയായ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിലും സംഗമം പ്രതിഷേധം രേഖപ്പെടുത്തി. റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ, കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, ജലീൽ തിരൂർ, സത്താർ താമരത്ത്, അഷ്റഫ് കൽപകഞ്ചേരി, ഷാഹിദ്, മുജീബ് ഉപ്പട, പി.സി. മജീദ്, ഷാഫി കരുവാരകുണ്ട്, നൗഷാദ് ചാക്കീരി എന്നിവർ സംബന്ധിച്ചു. ജില്ല ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, ഷാഫി ചിറ്റത്തുപാറ, ഷരീഫ് അരീക്കോട്, മുനീർ വാഴക്കാട്, അഷ്റഫ് മോയൻ, ഹമീദ് ക്ലാരി, സിദ്ദീഖ് കോനാരി, ഇക്ബാൽ തിരൂർ, ലത്തീഫ് കരിങ്കപ്പാറ, ഷക്കീൽ തിരൂർക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

