Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവയറിൽ മുറിവുകളില്ലാതെ...

വയറിൽ മുറിവുകളില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു: വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാന നേട്ടവുമായി റിയാദ്

text_fields
bookmark_border
വയറിൽ മുറിവുകളില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു: വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാന നേട്ടവുമായി റിയാദ്
cancel

റിയാദ്: സൗദി അറേബ്യയിൽ വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാന നേട്ടം. വയറിൽ ശസ്ത്രക്രിയ പാടുകളോ മുറിവുകളോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്യുന്ന അപൂർവ ശസ്ത്രക്രിയ റിയാദിലെ കിങ്​ ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. രാജ്യത്ത് ഇത്തരമൊരു ശസ്ത്രക്രിയ ഇതാദ്യമായാണ് നടക്കുന്നത്.

ദീർഘകാലമായി കഠിനമായ വേദനയും ഗർഭപാത്രം താഴേക്ക് ഇറങ്ങിവരുന്ന അവസ്ഥയും നേരിട്ടിരുന്ന 60 വയസിലേറെ പ്രായമുള്ള സ്വദേശി വനിതയെയാണ് ഈ നൂതന രീതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്ത്രീരോഗ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ആസിം കലന്തൻ, ഡോ. മുജാഹിദ് ബുഖാരി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

വയർ കീറിയുള്ള പരമ്പരാഗത ശസ്ത്രക്രിയകളോടുള്ള ഭയവും അതിനുശേഷമുള്ള നീണ്ട വിശ്രമകാലവും കാരണം വർഷങ്ങളോളം ഈ രോഗി ശസ്ത്രക്രിയ വൈകിപ്പിച്ചിരുന്നു. എന്നാൽ യോനിയിലൂടെ റോബോട്ടിക് ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ പുതിയ ശസ്ത്രക്രിയയിലൂടെ പുറമെ മുറിവുകളൊന്നുമില്ലാതെ ഗർഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്യാൻ സാധിച്ചു.

ശസ്ത്രക്രിയ പൂർണ വിജയമായിരുന്നുവെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു. ശസ്ത്രക്രിയയുടെ അടുത്ത ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചു എന്നത് ഈ സാങ്കേതികവിദ്യയുടെ വലിയ നേട്ടമാണ്. കിങ്​ ഖാലിദ് ആശുപത്രിയിലെ നൂതന ശസ്ത്രക്രിയാ സംവിധാനങ്ങളുടെയും മെഡിക്കൽ മികവിന്‍റെയും അടയാളമായാണ് ഈ വിജയം കണക്കാക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhrare surgeryMedical field
News Summary - Uterus removed without abdominal incisions: Riyadh makes significant medical breakthrough
Next Story