റിയാദ് - കോഴിക്കോട്; എയർ ഇന്ത്യ ഇനി ആഴ്ചയിൽ ആറ് ദിവസവും
text_fieldsറിയാദ്: റിയാദ്-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. നിലവിലെ നാല് സർവീസ് ആറായി ഉയർത്തി. ഇൗ മാസം 29 മുതലാണ് പുതിയ സർവീസാരംഭം. ഇതോടെ ഇൗ സെക്ടറിൽ ആഴ്ചയിൽ ആറുദിവസവും വിമാനമുണ്ടാവും. ശീതകാല ഷെഡ്യൂളിെൻറ ഭാഗമായാണ് സർവീസ് എണ്ണം കൂട്ടുന്നതെന്ന് എയർ ഇന്ത്യ റിയാദ് മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലെ സമയക്രമത്തിലാണ് പുതിയ സർവീസും. ചൊവ്വ ഒഴികെ ബാക്കിയെല്ലാ ദിവസവും കോഴിക്കോേട്ടക്കും തിരിച്ചും സർവീസുണ്ടാവും.
വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സർവീസുകൾ. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാനമുള്ളത്. രാവിലെ 9.15ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തുകയും തിരികെ ഉച്ചക്ക് ശേഷം 1.15ന് പുറപ്പെട്ട് രാത്രി 8.45ന് കോഴിക്കോെട്ടത്തുകയും ചെയ്യുന്നതാണ് സർവീസ് സമയക്രമം. ഇതേ സമയക്രമം പാലിച്ചാണ് പുതിയ സർവീസുകളും. പുതിയ ബ്രാൻഡ് എയർക്രാഫ്റ്റ് ബി 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
ആകെ 174 സീറ്റുകളാണുള്ളത്. എല്ലാം ഇക്കോണമി ക്ലാസാണ്. റിയാദിൽ നിന്ന് കോഴിക്കോേട്ടക്ക് 30 കിലോ ബാേഗജും ഏഴ് കിലോ ഹാൻഡ് ബാഗേജും തിരികെ 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. www.airindiaexpress.in എന്ന വെബ്സൈറ്റിൽ നിന്ന് നേരിട്ടും റിയാദിലെ എയർ ഇന്ത്യാ ഒാഫീസിൽനിന്നും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 4772228 (എക്സ്റ്റൻഷൻ 219) എന്ന നമ്പറിൽ ബന്ധപ്പെടാം.
