റിയാദ് കെ.എം.സി.സി വനിതവിങ് മുച്ചക്ര വാഹനം നൽകി
text_fieldsറിയാദ് കെ.എം.സി.സി വനിതവിങ്ങ് ഭാരവാഹികൾ
മുച്ചക്രവാഹനം നൽകുന്നു
റിയാദ്: വയനാട് മാനന്തവാടി പാലമുക്ക് സ്വദേശിയായ അംഗപരിമിതയായ വനിതക്ക് റിയാദ് കെ.എം.സി.സി വനിതവിങ് മുച്ചക്രവാഹനം നൽകി. പാലമുക്കിൽ നടന്ന ചടങ്ങിൽ ഇടവക പഞ്ചായത്ത് വനിത ലീഗ് മെംബർ ആമിന വാഹനത്തിെൻറ താക്കോൽ കൈമാറി. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത, ഒരു കൈക്ക് വൈകല്യമുള്ള ഇൗ 40കാരിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് അവരെ സഹായിക്കാൻ വനിത കെ.എം.സി.സി മുന്നോട്ടുവന്നത്. പിതാവും മാതാവും ഏക സഹോദരനും മരിച്ച സഹോദരി തനിച്ചാണ് താമസിക്കുന്നത്.
വിവാഹിതരായ മറ്റു സഹോദരിമാർ ഭർതൃവീട്ടിലാണ് താമസം. ആറ് സെൻറ് ഭൂമിയിൽ ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള ഒരു ഷെഡ് പോലത്തെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ആരും ആശ്രയമായില്ലാത്ത ഇവർ സർക്കാറിെൻറ തുച്ഛമായ വികലാംഗ പെൻഷൻ കൊണ്ടാണ് ദൈനംദിനജീവിത ചെലവുകൾ നിവർത്തിക്കുന്നത്. തകരാനായ വീടും ജീവിത ചെലവിനുള്ള കഷ്ടപ്പാടും ശാരീരിക പരിമിതിയും തളർത്തിയ ഇവർക്ക് ഒരു മുച്ചക്രവാഹനം അത്യാവശ്യമായിരുന്നു. സ്വന്തമായി എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാനുള്ള അവരുടെ ആഗ്രഹമാണ് വാഹനം ലഭിച്ചത് വഴി പൂവണിഞ്ഞിരിക്കുന്നത്.
കെ.എം.സി.സി വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ചെയർപേഴ്സൻ ഖമറുന്നിസ മുഹമ്മദ്, ട്രഷറർ നുസൈബ മാമു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം വാങ്ങിക്കാനുള്ള തുക സമാഹരിച്ചത്. താക്കോൽദാന ചടങ്ങിൽ നസീമ വൈദിനി, ഫാത്വിമ റഫീഖ്, നാസർ വക്കേരി, റഫീഖ് കൂളിവയൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

