റിയാദ് കെ.എം.സി.സി മലപ്പുറത്ത് ഫണ്ട് കൈമാറി
text_fieldsറിയാദ് കെ.എം.സി.സി കുടുംബ സുരക്ഷപദ്ധതി ധനസഹായ വിതരണം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/മലപ്പുറം: റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച മൂന്നു പേരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപയും സി.എച്ച് സെന്ററുകൾക്ക് ഒരു കോടി രൂപയും കൈമാറി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്ററുകൾക്കുള്ള ഫണ്ട് തങ്ങളും സുരക്ഷപദ്ധതി ആനുകൂല്യം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടിയും വിതരണം ചെയ്തു.റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, മലപ്പുറം ജില്ല മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, അലി അക്ബർ വേങ്ങര, സി.കെ. കാസിം തിരുവമ്പാടി, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, ബഷീർ ഇരുമ്പുഴി, റാഫി പയ്യാനക്കൽ, അലി അക്ബർ ചെറൂപ്പ, അബൂബക്കർ ഫൈസി വെള്ളില, യൂനുസ് ഇരുമ്പുഴി, ഇഖ്ബാൽ കാവനൂർ, നാസർ വയനാട് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും മജീദ് പയ്യന്നൂർ നന്ദിയും പറഞ്ഞു.

