Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് കെ.എം.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക് വെള്ളിയാഴ്ച

text_fields
bookmark_border
റിയാദ് കെ.എം.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക് വെള്ളിയാഴ്ച
cancel

റിയാദ്: പ്രവാസികൾക്ക് നോർക്ക അംഗത്വം എടുക്കുന്നതിനും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും അവസരമൊരുക്കി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട്​ മുതൽ രാത്രി 10 വരെ ബത്ഹയിലുള്ള കെ.എം.സി.സി ഓഫീസിലാണ് ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേർന്നാൽ ഹെൽപ്പ് ഡെസ്കിൽ നിന്നും സേവനം ലഭ്യമാകുന്നതാണ്.

പ്രവാസികളുടെ ക്ഷേമത്തിനായി ഒരുക്കിയിട്ടുള്ള ഈ സുവർണാവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh KMCC to organize Norka help desk on Friday
Next Story