Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി സാ​മൂ​ഹി​ക കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
റി​യാ​ദ് കെ.​എം.​സി.​സി സാ​മൂ​ഹി​ക കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്കം
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം മു​ഹ​മ്മ​ദ് ക​ണ്ട​കൈ​ക്ക് അ​പേ​ക്ഷ ഫോ​റം ന​ൽ​കി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കി​യ സാ​മൂ​ഹി​ക കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് അ​പേ​ക്ഷ ഫോ​റം മു​ഹ​മ്മ​ദ് ക​ണ്ട​കൈ​ക്ക് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ യു.​പി. മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2019ൽ ​ആ​രം​ഭി​ച്ച ഇൗ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ക്കു​ന്ന വ്യ​ക്തി​ക്ക് 10 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. ഇ​തി​ന​കം മ​രി​ച്ച 10 അം​ഗ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വി​ഹി​തം ആ​ശ്രി​ത​ർ​ക്ക് കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കി​ഡ്‌​നി, കാ​ൻ​സ​ർ പോ​ലു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ​കൊ​ണ്ട് പ്ര​യാ​സ​പ്പെ​ടു​ന്ന ഏ​ഴു​ പേ​ർ​ക്ക് ചി​കി​ത്സ സ​ഹാ​യ​വും ന​ൽ​കി. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​രു​ഭൂ​മി​യി​ൽ ജീ​വി​തം ന​യി​ച്ചി​ട്ടും ശൂ​ന്യ​മാ​യ കൈ​ക​ളു​മാ​യാ​ണ് ഭൂ​രി​ഭാ​ഗം പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ചി​ല​രാ​വ​ട്ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത​യും പേ​റി ഇ​പ്പോ​ഴും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ അ​ധ്വാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. കു​ടും​ബ ബാ​ധ്യ​ത​ക​ളും സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും മൂ​ലം ഇ​വ​രി​ലേ​റെ പേ​രും പ​ല​വി​ധ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. എ​ല്ലാം അ​വ​ഗ​ണി​ച്ച് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ചി​ല​ർ രോ​ഗ​ശ​യ്യ​യി​ലാ​വു​ക​യോ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യോ ചെ​യ്യു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​െൻറ മ​ര​ണ​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​പ​ദ്ധ​തി തു​ണ​യാ​വു​ന്ന​തെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്​​ത​ഫ പ​റ​ഞ്ഞു. ഏ​റ്റ​വും വ​ലി​യ തു​ക ആ​ശ്രി​ത​ർ​ക്ക് ന​ൽ​കു​ന്ന ആ​ദ്യ​ത്തെ പ്ര​വാ​സി സു​ര​ക്ഷ പ​ദ്ധ​തി​യാ​ണി​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി ചേ​രാം. എ​ല്ലാ വ​ർ​ഷ​വും നി​ശ്ചി​ത​തു​ക ന​ൽ​കി അം​ഗ​ത്വം പു​തു​ക്കാ​നാ​വും. ഇ​തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ പ്ര​കാ​രം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സ​ത്തി​നി​ട​യി​ൽ ഒ​രു​വി​ധ നീ​ക്കി​യി​രി​പ്പു​മി​ല്ലാ​തെ പൊ​ടു​ന്ന​നെ മ​ര​ണ​ത്തി​ന് കി​ഴ​ട​ങ്ങേ​ണ്ടി​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കും. ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ കാ​മ്പ​യി​ൻ സ​മാ​പി​ക്കു​മെ​ന്നും ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​രെ അം​ഗ​ങ്ങ​ളാ​ക്കി ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. നാ​ട്ടി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന റി​യാ​ദി​ൽ നി​ന്നു​ള്ള പ​ഴ​യ​കാ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി കെ.​ടി. അ​ബൂ​ബ​ക്ക​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ വൈ​ല​ത്തൂ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്‌ സെ​ക്ര​ട്ട​റി മു​ജീ​ബ് ഉ​പ്പ​ട വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫാ​റൂ​ഖ് സു​ര​ക്ഷ പ​ദ്ധ​തി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്രൊ​മൊ വി​ഡി​യോ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കോ​ങ്ങാ​ട് പ്ര​കാ​ശ​നം ചെ​യ്​​തു. വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​രും സൈ​ബ​ർ വി​ങ് റി​പ്പോ​ർ​ട്ട് വി​ങ് ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് കൂ​ടാ​ളി​യും വ​നി​ത വി​ങ് റി​പ്പോ​ർ​ട്ട് പ്ര​സി​ഡ​ൻ​റ്​ റ​ഹ്​​മ​ത്ത് അ​ഷ്റ​ഫും അ​വ​ത​രി​പ്പി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് ത​ലാ​പ്പി​ൽ, റ​സാ​ഖ് വ​ള​ക്കൈ, നൗ​ഷാ​ദ് ചാ​ക്കീ​രി, ഷം​സു പെ​രു​മ്പ​ട്ട, ബാ​വ താ​നൂ​ർ, മാ​മു​ക്കോ​യ ത​റ​മ്മ​ൽ, വ​നി​ത വി​ങ് സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​വ​ർ വാ​രം, ഹ​നീ​ഫ മൂ​ർ​ക്ക​നാ​ട്, അ​ഷ്‌​റ​ഫ് വെ​ള്ളേ​പ്പാ​ടം, ഷ​റ​ഫു വ​യ​നാ​ട്, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, റ​ഹീം ക്ലാ​പ്പ​ന, ഇ​സ്​​മാ​ഇൗ​ൽ ക​രോ​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​സി. അ​ലി വ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSocial Family Security Scheme
News Summary - Riyadh KMCC Social Family Security Scheme Membership Campaign Beginning
Next Story