Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച് റി​യാ​ദ് കെ.​എം.​സി.​സി

text_fields
bookmark_border
നോ​ർ​ക്ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച് റി​യാ​ദ് കെ.​എം.​സി.​സി
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നോ​ർ​ക്ക റൂ​ട്സ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ ഫൈ​സ​ൽ പു​നൂ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്ഹ ഓ​ഫീ​സി​ൽ വെ​ച്ച് പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക റൂ​ട്​​സി​െൻറ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്റ്റി​ങ്​ സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​മീ​ർ പ​റ​മ്പ​ത്ത് സ്വാ​ഗ​ത​വും ബ​ഷീ​ർ ഇ​രു​മ്പു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.​

വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച നോ​ർ​ക്ക വ​കു​പ്പി​െൻറ ഫീ​ൽ​ഡ് ഏ​ജ​ൻ​സി​യാ​യ നോ​ർ​ക്ക റൂ​ട്സ് പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു വ​രി​ക​യാ​ണ്. പ​രി​പാ​ടി​യി​ൽ നോ​ർ​ക്ക അം​ഗ​ത്വം, നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, പ്ര​വാ​സി ക്ഷേ​മ​നി​ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നോ​ർ​ക്ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫൈ​സ​ൽ പൂ​നൂ​ർ വി​ശ​ദീ​ക​രി​ക്കു​ക​യും പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

നോ​ർ​ക്ക വ​കു​പ്പി​െൻറ ചു​മ​ത​ല​കൂ​ടി​യു​ള്ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഈ ​മാ​സം 18-നാ​ണ് നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്ക് പു​റ​മെ​യാ​ണ് കെ​യ​ർ പ്ല​സ് പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. 18 മു​ത​ൽ 70 വ​യ​സ്സ് വ​രെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ഇ​തി​ൽ അം​ഗ​ത്വ​മെ​ടു​ക്കാം.

സെ​പ്റ്റം​ബ​ർ 18 വ​രെ​യാ​ണ് ഇ​തി​ൽ ചേ​രാ​നു​ള്ള സ​മ​യ​പ​രി​ധി. അ​ഞ്ച്​ ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ 80 വ​യ​സ്സി​ന് താ​ഴെ​യു​ള്ള മാ​താ​പി​താ​ക്ക​ളെ​യും ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക റൂ​ട്സി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം, സ​ത്താ​ർ താ​മ​ര​ത്ത്, അ​സീ​സ് വെ​ങ്കി​ട്ട, ജ​ലീ​ൽ തി​രൂ​ർ, സി​റാ​ജ് മേ​ട​പ്പി​ൽ, ഷം​സു പെ​രു​മ്പ​ട്ട, റ​ഫീ​ഖ് മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നോ​ർ​ക്ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ചു​ള്ളി​ക്കോ​ട്, ഹ​നീ​ഫ മൂ​ർ​ക്ക​നാ​ട്, നി​ഷാ​ദ് ക​രി​പ്പൂ​ർ, ന​സീ​ർ ക​ണ്ണീ​രി, സു​ധീ​ർ വ​യ​നാ​ട്, യൂ​നു​സ് തോ​ട്ട​ത്തി​ൽ, അ​സീ​സ് വ​യ​നാ​ട്, ഹാ​രി​സ് ആ​ല​പ്പു​ഴ, ല​ത്തീ​ഫ് ക​ട്ടി​പ്പാ​റ, നൗ​ഫ​ൽ ചാ​പ്പ​പ്പ​ടി, ഷ​ബീ​ർ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh KMCC organizes awareness class on NORKA programs
Next Story