ആയിരങ്ങൾക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി നോർക്ക ഹെൽപ് ഡെസ്ക്
text_fieldsറിയാദ് കെ.എം.സി.സി ഒരുക്കിയ നോർക്ക ഹെൽപ് ഡെസ്ക്
റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്ക് ചരിത്രനേട്ടത്തോടെ പൂർത്തിയായി. രണ്ടാം ഘട്ട ഹെൽപ് ഡെസ്ക് കൂടി പൂർത്തിയായതോടെ ആയിരക്കണക്കിന് പ്രവാസികൾക്കാണ് നോർക്ക കാർഡും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വവും എടുത്തുനൽകാൻ സാധിച്ചത്.
ബത്ഹ കെ.എം.സി.സി ഓഫീസിൽ ആരംഭിച്ച രണ്ടാം ഘട്ട ഹെൽപ് ഡെസ്ക് രാത്രി 10 വരെ നീണ്ടുനിന്നു. ആളുകളുടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ ടോക്കൺ നൽകിയാണ് തിരക്ക് നിയന്ത്രിച്ചത്. നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള അവസരം ഈ മാസം 18-ന് അവസാനിക്കാനിരിക്കെയാണ് ഹെൽപ് ഡെസ്ക് ഒരുക്കിയത്.
ഓൺലൈൻ വഴി ചേരാൻ സൗകര്യമുണ്ടെങ്കിലും പദ്ധതിയുടെ വിവിധ സ്ലാബുകളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് മൂലമാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നോർക്ക സമിതി രൂപവത്കരിച്ച് ഹെൽപ് ഡെസ്കിന് രൂപം നൽകിയത്. തുടക്കത്തിൽ പ്രവാസികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും കഴിഞ്ഞ മൂന്നാഴ്ചയായി രാത്രി സമയങ്ങളിൽ ഓഫീസിൽ കാർഡ് എടുക്കാനും ഇൻഷുറൻസിൽ ചേരാനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ അറുനൂറിലധികം ആളുകൾ കൂടി ഈ അവസരം പ്രയോജനപ്പെടുത്തി.
പ്രത്യേകം പരിശീലനം നേടിയ 30-ലധികം കെ.എം.സി.സി പ്രവർത്തകർ കർമനിരതരായി പ്രവർത്തിച്ചതിെൻറ ഭാഗമായാണ് ഇത്രയും പേർക്ക് സേവനം നൽകാൻ സാധിച്ചതെന്ന് സമിതിയുടെ ചുമതലയുള്ള കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷമീർ പറമ്പത്തും കൺവീനർ ഫൈസൽ പൂനൂരും പറഞ്ഞു. ഇൻഷുറൻസിൽ ചേരുവാനുള്ള സമയം നീട്ടി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ ജലീൽ തിരൂർ, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, പി.സി. മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ അമ്പലക്കണ്ടി, സഫീർ തിരൂർ, ഷബീർ മണ്ണാർക്കാട്, അസീസ് വയനാട്, നാസർ വാകേരി, ബഷീർ ഇരുമ്പുഴി, സഫീർഖാൻ കരുവാരക്കുണ്ട്, ബഷീർ ചുള്ളിക്കോട്, നിഷാദ് കരിപ്പൂർ, നൗഫൽ ചാപ്പപ്പടി, നസീർ കണ്ണീരി, യൂനുസ് തോട്ടത്തിൽ, ശബാബ് ധർമ്മടം, സുധീർ ചൂരൽമല, ഡോ. ജലീൽ, ഇസ്ഹാഖ് താനൂർ, ജാഫർ അലി പൂളക്കൽ, ഹനീഫ മൂർക്കനാട്, യൂനുസ് കൈതാക്കോടൻ, ഇജാസ് തൃശൂർ, ജാഫർ മയ്യിൽ, മുജീബ് വണ്ടൂർ, ഇഖ്ബാൽ തിരൂർ, ലത്തീഫ് കട്ടിപ്പാറ, സലാം മേപ്പാടി, സിദ്ധീഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, ഷംസു വടപുറം, ജംഷീദ് കരുവാരക്കുണ്ട്, റാഷിദ് പാണ്ടിക്കാട്, സിദ്ധീഖ് കോങ്ങാട്, റഷീദ് പാടിയങ്ങൽ, അബ്ദുൽ ഖാദർ കാരന്തൂർ, മജീദ് മണ്ണാർമല, അബൂട്ടി തുവ്വൂർ, ബഷീർ എടപ്പള്ളി എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

