റിയാദ് കെ.എം.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക് ഇന്ന് ബത്ഹയിൽ
text_fieldsറിയാദ്: പ്രവാസികൾക്ക് നോർക്ക അംഗത്വം നേടാനും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹെൽപ് ഡെസ്ക് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടക്കും.
സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള നോർക്ക സമിതിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് കോപ്പി, ഫോട്ടോ, ഇഖാമ, എസ്.എം.എസ് ലഭിക്കാൻ സൗകര്യമുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം ഹെൽപ് ഡെസ്കിൽ നേരിട്ട് എത്തേണ്ടതാണ്.
തയാറെടുപ്പ് യോഗം സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, ഫൈസൽ പൂനൂർ, ബഷീർ ഇരുമ്പുഴി, ബഷീർ ചുള്ളിക്കോട്, സഫീർ ഖാൻ കരുവാരകുണ്ട്, നൗഫൽ ചാപ്പപടി, ഇഖ്ബാൽ തിരൂർ, ഹനീഫ മൂർക്കനാട്, സുധീർ വയനാട്, ജാഫർ അലി പൂളക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

