കേന്ദ്ര-സംസ്ഥാന ബജറ്റുകൾ നിരാശജനകം -കോട്ടക്കൽ കെ.എം.സി.സി
text_fieldsറിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി സംസാരിക്കുന്നു
റിയാദ്: കേന്ദ്ര-സംസ്ഥന സർക്കാറുകളുടെ ബജറ്റുകൾ നിരാശജനകമാണെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ കേന്ദ്രബജറ്റ് പൂർണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്ന് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
മാർച്ച് ഏഴിന് മുസ്ലിം ലീഗ് സ്ഥാപകദിനാചരണവും കോട്ടക്കൽ മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമവും നടത്താൻ തീരുമാനിച്ചു.
റമദാനിൽ കോട്ടക്കൽ മണ്ഡലത്തിലെ എട്ട് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി ഓൺലൈനായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസ് സമ്മാനം നൽകാനും തീരുമാനിച്ചു.
റമദാനിൽ സി.എച്ച് സെന്റർ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ബത്ഹയിൽ നടന്ന യോഗം ചെയർമാൻ അബൂബക്കർ സി.കെ. പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള ആമുഖ പ്രഭാഷണം നടത്തി.
മണ്ഡലം ഭാരവാഹികളായ ശുഐബ് മന്നാനി കാർത്തല, ഇസ്മാഈൽ പൊന്മള, മൊയ്തീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ദിലൈബ് ചാപ്പനങ്ങാടി, ജംഷീർ കൊടിമുടി, മൊയ്തീൻ കുട്ടി പുവ്വാട്, ഫർഹാൻ കാടാമ്പുഴ, മജീദ് ബാവ, മുഹമ്മദ് കല്ലിങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും അബ്ദുൽ ഗഫൂർ കൊൽക്കളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

