Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി ഇ​ഫ്താ​ർ 27ന്

text_fields
bookmark_border
റി​യാ​ദ് കെ.​എം.​സി.​സി ഇ​ഫ്താ​ർ 27ന്
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗം അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

​റി​യാ​ദ്: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം ഫെ​ബ്രു​വ​രി 27-ന്​ ​മ​ല​സ് ലു​ലു ഹൈ​പ്പ​ർ അ​രീ​ന​യി​ൽ. വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി. അ​ലി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത​ വഹിച്ചു. അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ, അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട്, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, വി.​കെ. മു​ഹ​മ്മ​ദ്, കെ.​കെ. കോ​യാ​മു ഹാ​ജി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും, സി.​പി. മു​സ്ത​ഫ (ചെ​യ.), ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര (ജ​ന. ക​ൺ.), അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം (ട്ര​ഷ.) എ​ന്നി​വ​ർ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം.

കേ​ര​ള​ത്തി​ലെ 34 സി.​എ​ച്ച് സെന്ററു​ക​ൾ​ക്കാ​യി റ​മ​ദാ​നി​ൽ ന​ട​ത്തു​ന്ന ഏ​കീ​കൃ​ത ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ആ​രം​ഭി​ച്ചു. ഇ​തി​നാ​യി റി​യാ​ദി​ൽ 34 ചാ​പ്റ്റ​ർ ക​മ്മി​റ്റി​ പ്ര​വ​ർ​ത്തി​ക്കു​ന്നു​. പ്ര​വാ​സ ലോ​ക​ത്ത് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ പ്ര​വ​ർ​ത്ത​ന​ം സ​ജീ​വ​മാ​ക്കാ​നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം വ​ർ​ധി​പ്പി​ക്കും. വി.​കെ. മു​ഹ​മ്മ​ദ്‌, മു​ജീ​ബ് ഉ​പ്പ​ട, സ​ത്താ​ർ താ​മ​ര​ത്ത്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റൂ​ഖ്, അ​സീ​സ് വെ​ങ്കി​ട്ട, സി​റാ​ജ് മേ​ട​പ്പി​ൽ സം​സാ​രി​ച്ചു. ജ​ലീ​ൽ തി​രൂ​ർ, ഷ​മീ​ർ പ​റ​മ്പ​ത്ത്, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, റ​ഫീ​ഖ് മ​ഞ്ചേ​രി, ഷം​സു പെ​രു​മ്പ​ട്ട ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Riyadh KMCC Iftar on the 27th
Next Story