Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് കെ.എം.സി.സി...

റിയാദ് കെ.എം.സി.സി ഇഫ്താർ സംഗമം ഫെബ്രുവരി 27ന്; വിപുലമായ ഒരുക്കവുമായി സംഘാടകസമിതി

text_fields
bookmark_border
റിയാദ് കെ.എം.സി.സി ഇഫ്താർ സംഗമം ഫെബ്രുവരി 27ന്; വിപുലമായ ഒരുക്കവുമായി സംഘാടകസമിതി
cancel
camera_alt

റിയാദ് കെ.എം.സി.സി ഇഫ്താർ സംഗമം സംഘാടക സമിതി രൂപവത്​കരണയോഗം അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇഫ്താർ സംഗമം 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച മലസ് ലുലു ഹൈപ്പർ അരീനയിൽ നടക്കും. റിയാദിലെ ഒരു പ്രവാസി സംഘടന നടത്തുന്ന ഏറ്റവും വലിയ ഇഫ്താർ സംഗമമെന്ന ഖ്യാതിയോടെ അയ്യായിരത്തോളം ആളുകളെ ഉൾപ്പെടുത്തിയാണ് കെ.എം.സി.സി ഈ സംഗമം ഒരുക്കുന്നത്.

വിപുലമായ സംഘാടക സമിതി രൂപവത്​കരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ പി.സി. അലി വയനാടി​ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ തങ്ങൾ, അഷ്‌റഫ്‌ വേങ്ങാട്ട്, ഉസ്മാൻ അലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, കെ.കെ. കോയാമു ഹാജി എന്നിവർ രക്ഷാധികാരികളായും, സി.പി. മുസ്തഫ (ചെയർമാൻ), ശുഐബ് പനങ്ങാങ്ങര (ജനറൽ കൺവീനർ), അഷ്‌റഫ്‌ വെള്ളേപ്പാടം (ട്രഷറർ) എന്നിവർ മുഖ്യ ഭാരവാഹികളുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇഫ്താറിനോടനുബന്ധിച്ച് കേരളത്തിലെ 34 സി.എച്ച് സെൻററുകൾക്കായി റമദാനിൽ നടത്തുന്ന ഏകീകൃത ഫണ്ട് സമാഹരണത്തിനുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി റിയാദിൽ 34 ചാപ്റ്റർ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്ന ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാനും സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു.

കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ വി.കെ. മുഹമ്മദ്‌, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ്​ സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷാ പദ്ധതി ചെയർമാൻ അബ്​ദുറഹ്​മാൻ ഫറൂഖ്, സി.എച്ച്. സെൻറർ സമിതി ചെയർമാൻ അസീസ് വെങ്കിട്ട, റിലീഫ് സെൽ കൺവീനർ സിറാജ് മേടപ്പിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, ഷമീർ പറമ്പത്ത്, അഷ്‌റഫ്‌ കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട എന്നിവരും വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം ഭാരവാഹികളും ചർച്ചകളിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH Center FundRIYADH KMCCIftar gathering
News Summary - Riyadh KMCC Iftar gathering on February 27th
Next Story