റിയാദ് കെ.എം.സി.സി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ്; ആവേശപ്പോരിൽ റിയൽ കേരള എഫ്.സിക്ക് മിന്നും ജയം
text_fieldsറിയാദ് കെ.എം.സി.സി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് രണ്ടാം വാര മത്സരത്തിലെ റിയൽ കേരളയുടെ ഇർഷാദിന്റെ ഗോൾ ശ്രമം
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദ് ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ഫുട്ബാൾ രണ്ടാം വാരം ക്ലബ്ബുകൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ റിയൽ കേരള എഫ്.സിക്ക് മിന്നും ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സുലൈ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. അമീൻ, ഇർഷാദ്, ഫവാസ് എന്നിവർ റിയൽ കേരളക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ദിൽഷാദിന്റെ വകയായിരുന്നു സുലൈ എഫ്. സിയുടെ ആശ്വാസ ഗോൾ.
ഈ മത്സരത്തിൽ റിയൽ കേരള താരം ഇർഷാദ് പ്ലയർ ഓഫ് ദ മാച്ചിന് അർഹനായി. ലാേൻറൺ എഫ്.സിയും പ്രവാസി സോക്കർ സ്പോർട്ടിങ്ങും മാറ്റുരച്ച രണ്ടാം മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. അജ്സലും മുഹമ്മദും ഇരു ടീമുകൾക്കുവേണ്ടി ഗോളുകൾ സ്ക്കോർ ചെയ്തു. പ്രവാസി സോക്കർ സ്പോർട്ടിങ്ങിന്റെ നിസാലാണ് പ്ലയർ ഓഫ് ദ മാച്ച്.
റിഫ പ്രസിഡന്റ് ബഷീർ ചേലമ്പ്ര, ജനറൽ സെക്രട്ടറി സൈഫു കരുളായി, ഷാഫി സ്വെഞ്ചറി, അഷ്റഫ് മീപ്പീരി, അൻവർ വാരം, സുഹൈൽ കൊടുവള്ളി, ജാഫർ കുന്ദമംഗലം, ഫസൽ റയാൻ, ഷറഫ് വയനാട്, ഹനീഫ മൂർക്കനാട്, റാഷിദ് ദയ, മെഹബൂബ് ചെറിയവളപ്പിൽ, മുസ്തഫ പൊന്നംകോട്, ഷബീർ മണ്ണാർക്കാട്, ബാദുഷ ഷൊർണൂർ, അൻഷാദ് തൃശൂർ, ലിയാഖത്ത് കണ്ണൂർ, ഷാജി ആലപ്പുഴ, സിയാദ് കായംകുളം, ഉസ്മാൻ പരീത്, നവാസ്ഖാൻ ബീമാപ്പള്ളി, സുധീർ വയനാട്, സഫീർഖാൻ കരുവാരക്കുണ്ട്, അർഷദ് തങ്ങൾ, അഷ്റഫ് മോയൻ, മുസമ്മിൽ പാലത്തിങ്ങൽ, സഈദ് കല്ലായി, ഹംസത്ത് അലി പനങ്ങാങ്ങര, നിഷാദ് കരിപ്പൂർ, യൂനുസ് ഇരുമ്പുഴി, ഫിറോസ് പള്ളിപ്പടി, ഷറഫു വള്ളിക്കുന്ന്, അമീർ പൂക്കോട്ടൂർ എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു. പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ നിതീഷ് ജയ് മസാല, റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട് എന്നിവർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

