റിയാദ് കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം ചരിത്രമായി
text_fieldsകെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പ്രഫ. ളിയാഉദ്ദീൻ ഫൈസി റമദാൻ പ്രഭാഷണം നടത്തുന്നു
റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മലസ് ലുലു മാളിൽ നടന്ന സംഗമത്തിൽ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
പ്രഫ. ളിയാഉദ്ദീൻ ഫൈസി റമദാൻ പ്രഭാഷണം നടത്തി. റസാഖ് സ്വലാഹി, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, യു.പി. മുസ്തഫ എന്നിവർ സംസാരിച്ചു. അബ്ദുള്ള ഫൈസി, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, അക്ബർ, ഷഫീഖ് പാനൂർ, ശിഹാബ്, ഇബ്രാഹിം സുബ്ഹാൻ, നാസർ കാരക്കുന്ന്, മുഷ്ത്താഖ് അൽ റയാൻ, റഹ്മത്ത് ഇലാഹി, ജയൻ കൊടുങ്ങല്ലൂർ, വി.എം. അഷ്റഫ്, അസീസ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനും കലാകാരനുമായ സലീം ചാലിയത്തിന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യു.പി. മുസ്തഫ കൈമാറി.
സെൻട്രൽ കമ്മിറ്റി വളന്റിയർ വിഭാഗമായ 'സ്കോപ്പ്' അംഗങ്ങളും വിവിധ ജില്ലാ കെ.എം.സി.സി കമ്മിറ്റികളും ചേർന്നാണ് ഇഫ്താറിന് എത്തിയവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്. കെ.എം.സി.സി വനിത വിങ് ഭാരവാഹികളായ റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിരുന്നും പതിനായിരത്തിലധികം പലഹാരങ്ങളും തയാറാക്കിയിരുന്നു.
ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, ഷമീർ പറമ്പത്ത്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഷാഫി തുവ്വൂർ, പി.സി. അലി വയനാട്, ഷംസു പെരുമ്പട്ട, പി.സി. മജീദ്, അഷ്റഫ് കൽപകഞ്ചേരി എന്നിവരും വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളും സംഗമത്തിന്റെ വിജയത്തിനായി നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

