റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം സി.എച്ച് സെൻറർ ഫണ്ടും വിതരണം ചെയ്തു
text_fieldsറിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണോദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/പാണക്കാട്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച് സെൻററുകൾക്കായി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ ഫണ്ട് വിതരണവും പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിെൻറ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ബേബി മുടിക്കിൽപാത്തിൽ മത്തായിയുടെ നോമിനിയായ അൻഹ ഷിനുവിെൻറ മാതാവ് ഷീജയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയാണ് തങ്ങൾ ധനസഹായ വിതരണോദ്ഘാടനം നിർവഹിച്ചത്.
സേവന മേഖലയിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, സഹജീവികളെ ചേർത്തുനിർത്തി മുന്നോട്ട് പോകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച കുവക്കണ്ടി മുഹമ്മദ്, നൂർ മുഹമ്മദ് ഷാഹുൽ, സൈതലവി ചുണ്ടുംപട്ട, അബ്ദുൽ റഷീദ്, ശ്രീകുമാര കാരണവർ, കെ.എ. മുഹമ്മദ്, അബ്ദുൽ റഷീദ് കണ്ണൂർ എന്നിവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ ചെക്കുകളും ചടങ്ങിൽ കൈമാറി.
പ്രവാസി കുടുംബങ്ങൾക്ക് പൂർണ സാമ്പത്തിക സുരക്ഷയും ആശ്വാസവും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് ചടങ്ങിൽ പദ്ധതി വിശദീകരിച്ച റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു. സുരക്ഷാ പദ്ധതിക്ക് പുറമെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പിരിച്ചെടുത്ത വിവിധ സി.എച്ച് സെൻററുകൾക്കായി ഒരു കോടിയിലധികം രൂപയുടെ ധനസഹായം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ സി.എച്ച് സെൻററുകൾക്ക് കൈമാറിയിരുന്നു. ഇതിെൻറ ഭാഗമായി തിരുവനന്തപുരം സി.എച്ച് സെൻററിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം സെൻറർ ഭാരവാഹി ഫത്തഹിന് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
ചടങ്ങിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് വേങ്ങാട്, വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, സുരക്ഷാ സമിതി ചെയർമാൻ അബ്ദുൽ റഹ്മാൻ ഫറോക്ക്, മുസ്ലിം ലീഗ് നേതാവ് സിദ്ധീഖലി രാങ്ങാട്ടൂർ, മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, ഫറോക്ക് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കോയ കല്ലംപാറ, റിയാദ് കെ.എം.സി.സി സെൻട്രൽ, ജില്ലാ ഭാരവാഹികളായ ശാഫി തുവ്വൂർ, അശ്റഫ് കൽപകഞ്ചേരി, ശാഫി ചിറ്റത്തുപാറ, മുനീർ വാഴക്കാട്, അലവിക്കുട്ടി ഒളവട്ടൂർ, റസാഖ് ഫൈസി മട്ടന്നൂർ, സിയാദ് ആലപ്പുഴ, അസീസ് ചുങ്കത്തറ, ഷറഫ് പുളിക്കൽ, സമദ് കൊടിഞ്ഞി, സമദ് സീമാടൻ, നാസർ വറ്റല്ലൂർ, ഷഫീഖ് മനോളാൻ, വാഹിദ് കൊടക്കാട്, ഫൈസൽ ചേളാരി, റസാഖ് കൊടക്കാട്, നിസാർ അഹ്‌മദ്, ബഷീർ സിയാങ്കണ്ടം, കമറുദീൻ കുയിലൻ, അഷ്‌റഫ് കോട്ടക്കൽ, മുസമ്മിൽ തങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

