ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് കരുതലായി റിയാദ് കെ.എം.സി.സി; 3000 പുതപ്പുകൾ കൈമാറി
text_fieldsറിയാദ്: കൊടുംതണുപ്പിൽ വിറയ്ക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് സാന്ത്വനവുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. മുസ്ലിം ലീഗിന് കീഴിലുള്ള ലാഡർ ഫൗണ്ടേഷൻ നടപ്പാക്കുന്ന പുതപ്പ് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി 3000 കമ്പിളി പുതപ്പുകളാണ് റിയാദ് കെ.എം.സി.സി കൈമാറിയത്.
പുതപ്പുകൾ വാങ്ങുന്നതിനായി കെ.എം.സി.സി പ്രവർത്തകർക്കിടയിൽനിന്ന് ഒരാഴ്ചക്കുള്ളിൽ സമാഹരിച്ച ഒമ്പതു ലക്ഷം രൂപ സൗദി നാഷനൽ കമ്മിറ്റിക്ക് കൈമാറി.ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സഹായമെത്തിക്കാൻ കാണിച്ച ആവേശം മാതൃകാപരമാണെന്നും ഈ ദൗത്യവുമായി സഹകരിച്ച എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

